ഫാ.ആന്റണി നല്ലുകുന്നേലിന് യാത്രയയപ്പും, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും ശനിയാഴ്ച്ച താലയില്‍

ഡബ്ലിന്‍:കഴിഞ്ഞ 9 വര്‍ഷക്കാലം ഐറിഷ് മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഫാ.ആന്റണി നല്ലൂക്കുന്നേലിന് യാത്രയയപ്പും,2010 വരെയുള്ള 10 വര്‍ഷം അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തക രംഗത്ത് നിസ്തുല പ്രവര്‍ത്തനം നടത്തിയ ശേഷം ജന്മനാട്ടിലേയ്ക്ക് തിരിച്ചുപോയി അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കവേ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്ന ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും ജൂണ്‍ 20 ശനിയാഴ്ച്ച താലയില്‍നടത്തപ്പെടും.

താലയിലെ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്ക് പള്ളിയ്ക്ക് സമീപമുള്ള സ്‌കൗട്ട് സെന്ററില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നാണ് സമ്മേളനം. അയര്‍ലണ്ടിലെ സേവനത്തിന് ശേഷം റോമിലേയ്ക്കാണ് ഫാ.ആന്റണി സ്ഥലം മാറി പോകുന്നത്. അയര്‍ലണ്ടിലെ ആദ്യ മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ബെന്നി മുഞ്ഞേലി അയര്‍ലണ്ടിലെ നിരവധി സംഘടനകളുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമാണ്.

സമ്മേളനത്തില്‍ കൗണ്‍സിലര്‍ ചാര്‍ളി ഒക്കോണര്‍, അയര്‍ലണ്ടിലെ നിരവധി മലയാളി സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി ജനാവലി പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :0877850505,0892075092

Share this news

Leave a Reply

%d bloggers like this: