കൊഴുപ്പ് കുറയ്ക്കാന്‍ പുതിയ മരുന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിയേക്കും

ഡബ്ലിന്‍: കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള പുതിയ മരുന്ന് കൂടി ഐറിഷ് വിപണിയിലെത്തും. ഈ വര്‍ഷം അവസാനം ഇതുണ്ടാകുമെന്നാണ് സൂചന. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. നിലവിലെ ചികിത്സാ മരുന്നുകള്‍ ഫലിക്കാത്ത സാഹചര്യത്തില്‍ യൂറോപിലാകമാനം മരുന്നിന് അനുമതി നല്‍കുകയാണെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി വ്യക്തമാക്കുന്നു. കൊഴുപ്പ് മൂലം രക്ത സമ്മര്‍ദം കൂടുന്നത് കുറയ്ക്കാനാണ് മരുന്ന് ഉപയോഗിക്കുക.

Repatha  എന്ന പേരിലായിരിക്കും വിപണയില്‍ മരുന്നെത്തുക. Amgenനാണ് ഉത്പാദകര്‍.നിലവില്‍  കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മരുന്ന് ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ , പാരമ്പര്യമായി ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ശരീര പ്രൃതിയുള്ളവര്‍ എന്നിവര്‍ക്ക് പുതിയ മരുന്ന് ഗുണകരമാകും. പുതിയ മരുന്ന് കുത്തിവെയ്ക്കുകയായിരിക്കും ചെയ്യുന്നത്. ആഴ്ച്ചയിലോ മാസമോ എടുക്കുന്ന കുത്തിവെപ്പ് രൂപത്തില്‍ മരുന്ന് ഉപയോഗിക്കാം. PCSK9 എന്ന പ്രോട്ടീനിനെ തടയുകയാണ് മരുന്ന് ചെയ്യുക. കരളില്‍ കൊഴുപ്പിനെ കൈകാര്യം ചെയ്യാനുള്ള ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യും ഇതോടെ രക്തത്തില്‍ കൊഴുപ്പെത്തുന്നത് കുറയും.

കൊഴുപ്പ് അടിഞ്ഞ് കൂടി രക്തത്തിലേക്കും തലച്ചോറിലേക്കും ഉള്ള ധമനികളിലെ രക്തപ്രവാഹത്തെ തടയുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയാണ് ചെയ്യുന്നത്.  കഴിഞ്ഞ ആഴ്ച്ചയാണ് മരുന്നിന് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ പ്രാഥമിക അനുമതി ലഭിച്ചത്.  പരീക്ഷണം നടത്തിയതില്‍ നിന്ന് 40-65 ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാന്‍ മരുന്നിന് സാധിക്കുന്നുണ്ട്. മരുന്നിന്‍റെ വില സംബന്ധിച്ച് വ്യക്തമായ ധാരണ യൂറോപില്‍ ഇല്ല. പതിനായിരം യൂറോ വരെ രോഗിയൊന്നിന് വര്‍ഷത്തില്‍ ചെലവ് വന്നേക്കും.

Share this news

Leave a Reply

%d bloggers like this: