അരുവിക്കര: പൊലീസിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന മാവോയിസ്റ്റുകളെ നിലയ്ക്ക് നിറുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലീസിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന മാവോയിസ്റ്റുകളുടെ തുറന്ന കത്ത് ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ആ വെല്ലുവിളി ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുകയാണ്. മാവോയിസ്റ്റുകളെ നിലയ്ക്കു നിര്‍ത്താനുള്ള ശക്തി ആഭ്യന്തര വകുപ്പിനും പൊലീസിനും ഉണ്ട്. ഒരു തുള്ളി രക്തം പോലും വീഴാതെ തന്നെ മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.