ഡബ്ലിന്‍: സൂക്ഷിക്കു കവര്‍ച്ചക്കാര്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചേക്കാം. ബ്ലഞ്ചാര്‍ഡ്സ് ടൗണിലെ വീട്ടില്‍ വെച്ച് ടാക്സി ട്രൈവറായ പാക്കിസ്ഥാന്‍കാരന്‍ ആക്രമിക്കപ്പെട്ടതോടെ കുടിയേറ്റക്കാര്‍ക്കിടയില്‍ ആശങ്ക ഉടലെടുക്കുകയാണ്. ക്രൂരമായ അക്രമത്തിന് വിധേയനായ പാക്കിസ്ഥാന്‍കാരന് ഒരാഴ്ച്ചയോളമാണ് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നത്. ജൂണ്‍ മൂന്നിനായിരുന്നു ഇയാള്‍ വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ബേസ്ബോള്‍ ബാറ്റ് കൊണ്ട് തല്ലിചതച്ചശേഷം മോഷ്ടാക്കള്‍ രണ്ടായിരം യൂറോയുമായി കടന്ന് കളഞ്ഞു. ഇദ്ദേഹത്തിന്‍റെ കാറും കൊണ്ട് പോയി.
മര്‍ദനത്തെ തുടര്‍ന്ന് എല്ലുകളൊടിയുകയും പരിക്ക് മാറുന്നതിന് സ്റ്റീല്‍ പ്ലേറ്റുകള്‍ ഇടേണ്ടിയും വന്നിരുന്നു. തലയില്‍ പതിനഞ്ച് തുന്നലുകളാണ് മുറിവ് പറ്റിയതിനെ തുടര്‍ന്ന് ഇട്ടത്. കൈയ്ക്ക് ശസ്ത്രക്രിയയും വേണ്ടി വന്നു. മുഖം മൂടികളായ സംഘം പലര്‍ച്ച ഒരുമണിക്ക് ആക്രമണം അഴിച്ച് വിടുകയായിരുന്നു. ജോലി കഴിഞ്ഞ് എത്തിയതായിരുന്നു താഹിര്‍ റഷീദ് സിറ്റിങ് റൂമില്‍ചായയുമായി ടിവികാണാനിരിക്കുന്നതിനിടയില്‍മൂന്ന മുഖം മൂടി ധാരികള്‍ കടന്ന് വന്ന് പണം ആവശ്യപ്പെട്ടു. കൂടാതെ കാറിന്‍റെ താക്കോല്‍ നല്‍കാനും പറഞ്ഞു. ഒരാളുടെ കയ്യില്‍ കത്തിയും രണ്ട് പേരുടെ കയ്യില്‍ ബേസ് ബോള്‍ വടിയും ഉണ്ടായിരുന്നു.
ചോദിച്ചത് തരാമെന്ന് സമ്മതിച്ചെങ്കിലും ഉടന്‍ തന്നെ അടി തുടങ്ങി. തലയിലേറ്റ അടിമൂലം ആഴത്തില്‍ മുറിവേറ്റു. രക്തമാകട്ടെ ചുമരിലേക്കും തറയിലേക്കും തെറിച്ച് വീണു.ഒരാള്‍ തലയ്ക്ക് കുത്തിപിടിച്ചപ്പോള്‍ മറ്റൊരാള്‍ കൈ തല്ലി ഒടിക്കുകയായിരുന്നു. കയ്യിലപ്പോള്‍ €250 ഉം സ്മാര്‍ട്ട് ഫോണും ടോയോട്ടയുടെ താക്കോലും മാത്രമാണ് ഉണ്ടായിരുന്നത്. €15,000 യ്ക്ക് ടോയോട്ട വാങ്ങിയിട്ട് അധികം നാളുമായിട്ടില്ല. മോഷ്ടാക്കളില്‍ രണ്ട് പേര്‍ മുകളില്‍ പോയി രണ്ട് ബെഡ് റൂമുകള്‍ അടച്ചിട്ടിരുന്നത് അടിച്ച് തകര്‍ക്കുകയും ചെയ്തു. ലാപ്ടോപും രണ്ടായിരം യൂറോയും മറ്റ് വില പിടിപുള്ള വസ്തുകളും എടുത്ത് കൊണ്ട് പോയി. സഹായത്തിനായി അലറിവിളിച്ചപ്പോള്‍ കത്തി കഴുത്തിന് പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്ലുന്നെങ്കില്‍ കൊല്ലൂ എന്ന് പറഞ്ഞതോടെ മൂവരും വേഗത്തില്‍ തന്നെ അവിടെ നിന്ന്പോകുകയും ചെയ്തു.
സംഭവത്തിന് ശേഷം റഷീദ് മേഖലയില്‍ നിന്ന് മാറി താമിസിക്കാന്‍ ആലോചിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ റഷീദ് അയര്‍ലന്‍ഡിലാണ് താമസം. കഴിഞ്ഞ ആഴ്ച്ച ഗാര്‍ഡ കേസുമായി ബന്ധപ്പെട്ട യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പന്നീട് സംഭവുമായി ബന്ധമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചു.