ഡബ്ലിന്‍: ഓരോ വര്‍ഷവും ജെവണ്‍ വിസ പ്രോഗാമിന്‍റെ ഭാഗമായി അമേരിക്കയിലെത്തുന്ന ഐറിഷ് വിദ്യാര്‍ത്ഥികള്‍ 8000മെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ബോസ്റ്റണും, ഹാംപ്ടന്‍സ് മേഖലയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലും ചേക്കേറുന്നത്. സാന്‍ഫ്രാന്‍സിസ്കോയാണ് ഐറിഷ് വിദ്യാര്‍ത്ഥികളെത്തുന്നതില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷം വിസ പ്രോഗ്രാമിന്‍റെ ഭാഗമായി യുഎസില്‍ എത്തിയവരില്‍ മുപ്പത്തിയഞ്ച് ശതമാനം ഐറിഷ് വിദ്യാര്‍ത്ഥികളും സാന്‍ഫ്രാന്‍സിസ്കോയിലേക്കാണ് കുടിയേറിയത്.
വിദ്യാര്‍ത്ഥികള്‍ ജോലി കണ്ടെത്തുന്നത് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മീത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഡേവിഡ് സ്മിത്ത് പറയുന്നത് ഗ്രീക്ക് റസ്റ്ററന്‍റിലെ ജോലിയില്‍ നിന്ന് ഓരോ രാത്രിയും എണ്‍പത് യൂറോ വരെ ടിപ് ലഭിക്കുമെന്നാണ്. ജൂണ്‍ ആദ്യം മുതല്‍ യുഎസില്‍ ഉണ്ട്സ്മിത്ത്. സ്മിത്ത് താമസിക്കുന്നിടത്ത് ഒമ്പത് പേരാണ് ഉള്ളത്. മൂന്ന് ബെഡ്റൂമുകളും ഉണ്ട്. വേതനമായി ലഭിക്കുന്നത് മാസത്തില്‍ €267 താഴെയായിരിക്കും.
മിക്കവരും ഇതില്‍ നിന്ന് കരുതലായി ഒന്നും മാറ്റിവെയ്ക്കാറില്ലെന്നും യാത്രയും മറ്റ് ആഘോഷങ്ങളുമായി തുക ചെലവഴിക്കുമെന്നും സ്മിത്ത് സാക്ഷ്യപ്പെടുത്തുന്നു. രണ്ട് മാസം ജോലി ചെയ്ത് വേറെ നഗരത്തിലേക്ക് മാറാനാണ് ഉദ്ദേശമെന്നും വ്യക്തമാക്കുന്നുണ്ട് സ്മിത്ത്. ജെവണ്‍ വിസ വേനലില്‍ അയര്‍ലന്‍ഡില്‍ നിന്ന് മാറി നില്‍ക്കാനുള്ള അവസരാമായിട്ടാണ് കാണുന്നത്. പാര്‍ട്ടികളുമായി സന്തോഷത്തോടെ നടക്കാനാണ് മിക്കവര്‍ക്കും ആഗ്രഹം.
യുഎസില്‍ മദ്യ വലിയതോതില്‍ ഉപയോഗിക്കാത്തിനാല്‍ പുലര്‍ച്ച രണ്ട് മണിയാകുമ്പോഴേക്കും മിക്ക സ്ഥലങ്ങളിലും വില്‍പന കഴിഞ്ഞിരിക്കുമെന്നും സ്മിത്ത് പറയുന്നു. അതേസമയം തന്നെ പലരും പലസ്ഥലത്തും ജോലി ചെയ്യുന്നതിനാല്‍ എല്ലാവരെയും ഒരിമിച്ച് ആഘോഷത്തിന് ലഭിക്കുന്നത് വിരളമാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.