പക്വതയുള്ള നേതൃത്വമില്ല, അടിയന്തരാവസ്ഥ ആവര്‍ത്തിച്ചേക്കാമെന്ന് അദ്വാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ അദ്വാനി പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവയ്‌ക്കെതിരായ പ്രതിരോധം ശക്തമല്ലെന്നും അദ്വാനി പറഞ്ഞു.

മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍, ജനാധിപത്യത്തോടു കൂറു പുലര്‍ത്തുന്നുണ്ടോയെന്ന് സംശയമാണ്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ ദൗര്‍ബല്യം കാരണം അതില്‍ വിശ്വാസമില്ല. അടിയന്തിരാവസ്ഥ വീണ്ടും ഉണ്ടാകില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുകയില്ലെന്നും അദ്വാനി പറഞ്ഞു.

പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് അദ്വാനിയുടെ വാക്കുകളെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: