പന്തളം: 41 വര്‍ഷമായി പൂട്ടികിടന്ന കുളനട മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തി. ഇതു തടയാനുള്ള പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരു വിഭാഗങ്ങളിലുമായി പത്തോളം പേര്‍ക്കു പരിക്കേറ്റു.
ഇന്നു രാവിലെ ഏഴോടെയാണു സംഭവം. പള്ളിയുടെ അവകാശം സംബന്ധിച്ചു ഹൈക്കോടതിയിലുണ്ടായിരുന്ന കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു അനുകൂലമായി വിധിയുണ്ടായെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു പള്ളിയില്‍ കുര്‍ബാന നിശ്ചയിച്ചിരുന്നത്. രാവിലെ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴാണു പാത്രിയാര്‍ക്കീസ് വിഭാഗം തടയാനുള്ള ശ്രമം നടത്തിയത്. ഇരുവിഭാഗങ്ങളിലുമായി 500 ഓളം പേര്‍ സ്ഥലത്തെത്തിയിരുന്നു. സ്ഥലത്തു വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. തര്‍ക്കം രൂക്ഷമായി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഉന്തിനും തള്ളിലുമാണ് ഏതാനും പേര്‍ക്കു പരിക്കേറ്റത്. പിന്നീട് പാത്രിയര്‍ക്കീസ് വിഭാഗം പിരിഞ്ഞു പോയി.
പത്തനംതിട്ട പോലീസ് ചീഫ് ടി.നാരായണന്‍, ഡിവൈഎസ്പിമാരായ എ.നസീം, ആര്‍. ചന്ദ്രശേഖരന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തു വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
-എജെ-