ജറുസലേം: വടക്കന്‍ ഇസ്രായേലിലെ തബ്ഗഹായില്‍ മിറക്കിള്‍ പള്ളി അക്രമിച്ച സംഭവത്തില്‍ 16 യുവക്കാളെ പോലീസ് അറസ്റ്റ് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. യേശു ക്രിസ്തു അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയ സംഭവം നടന്ന സ്ഥലത്താണ് പിന്നീട് പള്ളി പണിതത്.
ചര്‍ച്ച് ഓഫ് മള്‍ട്ടിപ്ലിക്കേഷന്‍ എന്നും ഈ പള്ളി അറിയപ്പെടാറുണ്ട്. പള്ളിക്കു സമീപം നിരവധി ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ്. പിടിയിലായ യുവാക്കള്‍ എല്ലാം തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പല സംഘടനകളില്‍ അംഗങ്ങളാണെന്നും പോലീസ് അറിയിച്ചു.
-എജെ-