അടിയന്തരാവസ്ഥ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചെന്ന് വിശദീകരിച്ച് അദ്വാനി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എല്‍.കെ.അദ്വാനി വിശദീകരണവുമായി രംഗത്ത്.

താന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് അദ്ദേഹം ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്താന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപത്യ പ്രവണതകള്‍ പാടില്ല. എല്ലാത്തരം ഏകാധിപത്യത്തേയും എതിര്‍ക്കുന്നു. നേതാക്കള്‍ അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ വിനയമുള്ളവരായിരിക്കണം. ധാര്‍ഷ്ട്യം നേതാക്കളെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്വാനി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: