ഡബ്ലിന്‍: ജിപമാരോട് എച്ച്എസ്ഇ ചെറിയ ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള പദ്ധതിയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടോ എന്ന് ആരാഞ്ഞതായി ജൂനിയര്‍ ആരോഗ്യമന്ത്രി കാതലീന്‍ ലിഞ്ച്. നേരത്തെ ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ലേബര്‍ പാര്‍ട്ടിയുടെ ഹെല്‍ത്ത് പോളിസി ഫോറത്തില്‍ കോര്‍ക്കില്‍ സംസാരിക്കുകയായിരുന്നു ലിഞ്ച്. പാര്‍ട്ടി നേതാവ് ജോണ്‍ ബര്‍ട്ടനും പരിപാടിയിലുണ്ടായിരുന്നു.
ജിപിമാര്‍ക്ക് ചെറിയ ശസ്ത്രക്രിയകള്‍ക്കായി രാജ്യത്ത് ഇരുപത് പുതിയ കേന്ദ്രങ്ങള്‍ വരും. അഞ്ച് ലക്ഷം യൂറോയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിക്കുകയാണെങ്കില്‍ രാജ്യത്ത് വ്യാപിപ്പിക്കും. ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഴ്സനേഴ്സ് ഇക്കാര്യത്തില്‍ പഠനം നടത്തുകയും ചെയ്യും. പ്രൈമറി കെയര്‍ സംവിധാനങ്ങളിലൂടെ നല്‍കുന്ന ചികിത്സയും ആശുപത്രകളിലെ ചികിത്സയും തമ്മില്‍ ലഭിക്കുന്ന സേവന നിലവാരത്തെക്കുറിച്ചും പരിശോധിക്കും.
തിരഞ്ഞെടുക്കുന്ന പ്രൈമറി കെയര്‍ സെന്‍ററുകള്‍ പദ്ധതിക്ക് ഉപയോഗിക്കാനാണ് നീക്കം. ആവശ്യത്തിന് സൗകര്യവും പരിശീലനം സിദ്ധിച്ച ജിപമാരും ഉള്ള പ്രൈമറി സെന്‍ററുകളിലാകും ചെറിയ ശസ്ത്രക്രിയകള്‍ നടക്കുക.