ബെര്‍ക്കേലി ദുരന്തം:എയര്‍ലിംഗ്‌സിന്റെ സേവനത്തിന് നന്ദിയറിയി്ച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലായി

 

ഡബ്ലിന്‍:ബെര്‍ക്കേലിയില്‍ അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ലിംഗ്‌സ് ചെയ്ത സഹായത്തിന് ഹൃദയം നിറഞ്ഞ നന്ദിയറിയിച്ചുകൊണ്ടുള്ള എയര്‍ലിംഗ്‌സ് കസ്റ്ററമറായ ഒരാളുടെ ലെറ്റര്‍ വൈറലായി. കാലിഫോര്‍ണിയയിലെ ബെര്‍ക്കേലിയില്‍ ബാല്‍ക്കെണി തകര്‍ന്നുണ്ടായ അപകടത്തില്‍പെട്ട് മരിച്ച ഐറിഷ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ലിംഗ്‌സ് അധികൃതര്‍ ചെയ്തുകൊടുത്ത സഹായത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഡബ്ലിന്‍കാരനായ ജോനാഥന്‍ വാലസ് എയര്‍ലിംഗ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ കത്ത് പോസ്റ്റ് ചെയ്തത്. ഇന്നലെ പ്രത്യക്ഷപ്പെട്ട കത്ത് വൈറലാകുകയും 5000 ത്തിലധികംപേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ലിംഗ്‌സ് ചെയ്ത സഹായത്തെപ്പറ്റി കേട്ടപ്പോള്‍ അവരുടെ compassion, care, sympathy ,utmost professionalism എന്നിവയാണ് അതിലൂടെ പ്രകടമായതെന്ന് ജോനാഥന്‍ കുറിച്ചു. ജോനാഥന്റെ കത്തിന് എയര്‍ലിംഗ്‌സ് നന്ദി പറയുകയും ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് ചില സഹായങ്ങള്‍ ചെയ്യാനായതില്‍ തങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ടെന്നും അവര്‍ പറഞ്ഞു. 170 ഓളം പേര്‍ ജോനാഥന്റെ കത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: