ഡബ്ലിന്‍: ഗര്‍ഭഛിദ്രം നടത്തി മണിക്കൂറുകള്‍ക്കകം ഐറിഷ് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമെതിരെ യുകെയില്‍ നരഹത്യാ കുറ്റം ചുമത്തി. 22ആഴ്ച്ച ഗര്‍ഭണിയായ മുപ്പത്തിരണ്ടുകാരിയാണ് ഗര്‍ഭഛിദ്രത്തിനായി യുകെയില്‍ എത്തിയത്. 2012 ജനുവരിയിലായിരുന്ന കേസിനാസ്പദമായ സംഭവം.
മരിയ സ്റ്റോപസ് ക്ലിനില്‍വെച്ചാണ് ഇവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തിയത്. രക്തം വലിയതോതില്‍ സ്ത്രീക്ക് നഷ്ടപ്പെട്ടിരുന്നതായും ഗര്‍ഭഛിദ്രത്തില്‍ വന്ന പിഴവുകള്‍ മൂലം ആന്തരികമായി മുറിവുകള്‍ പറ്റിയിരുന്നതായും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസില്‍ നിന്നുള്ള കോളിന്‍ ഗിബ്സ് കോടതിയില്‍ വ്യക്തമാക്കി. ഛിദ്രം നടത്തി ഏതാനും മണക്കൂറിന് ശേഷം ടാക്സിയില്‍ ഇവരെ പറഞ്ഞയച്ചു. എന്നാല്‍ ടിക്സിയില്‍ വെച്ച് ഇവര്‍ ബോധരഹിതയായി.
കുറ്റവാളിയായ ഡോക്ടര്‍ക്കെതിരെ ആവശ്യമായ ശ്രദ്ധനല്‍കാത്തിനും കൂടി കുറ്റം ചുമത്തിയിട്ടുണ്ട്. 62വയസുള്ള Dr Adedayo Adedejiയ്ക്കെതിരെ ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി ആക്ടിലെ സെക്ഷന്‍ ഏഴും 33ഉം പ്രകാരമാണ് കേസ്. ഗെമ്മാ പോളന്‍, മാര്‍ഗരറ്റ് മില്ലര്‍എന്നീ നഴ്സുമാര്‍ക്കെതിരയും കേസെടുത്തിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ ഓരേ കുറ്റങ്ങള്‍ തന്നെയാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം അനുവദിച്ചെങ്കിലും ജൂലൈ മൂന്നിന് ഓള്‍ഡ് ബെയ് ലിയിലെ കോടതിയില്‍ വീണ്ടും ഹാജരാകണം.