പുതിയ സെല്‍ഫി-ഫ്രണ്ട്‌ലി പാസ്‌പോര്‍ട്ട് കാര്‍ഡ് സെപ്റ്റംബറില്‍

ഡബ്ലിന്‍: പുതിയ സെല്‍ഫി-ഫ്രണ്ട്‌ലി പാസ്‌പോര്‍ട്ട് കാര്‍ഡ് കിട്ടാന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വരും. പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡ് ജൂലൈയില്‍ ലഭ്യമാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ മാത്രമേ പുതിയ കാര്‍ഡുകല്‍ വിതരണം ചെയ്തു തുടങ്ങുകയുള്ളൂവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജനുവരിയില്‍ വിദേശകാര്യ മന്ത്രി ചാര്‍ലി ഫഌനഗന്‍ പുതിയ കാര്‍ഡ് ജൂലൈയില്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ മാഞ്ഞുപോകാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് പോളികാര്‍ബണേറ്റ് സ്ട്രക്ചര്‍ വേണമെന്ന് കാര്‍ഡ് നിര്‍മ്മാതാക്കള്‍ അറിയിച്ചുവെന്നും അതിനാലാണ് താമസം നേരിടുന്നതെന്നും വിദേശകാര്യമന്ത്രാലയത്തിലെ പ്രസ് ഓഫീസ് അറിയിച്ചു. അതായത് പുതിയ കാര്‍ഡ് അന്താരാഷ്ട്ര നിലവാരമുള്ള പോളികാര്‍ബണേറ്റ് കാര്‍ഡുകളുടെ രൂപത്തിലായിരിക്കും. പുതിയ കാര്‍ഡിന് 35 യൂറോയാണ് വില.

18 വയസു പൂര്‍ത്തിയായ ഐറിഷ് പാസ്‌പോര്‍ട്ടുള്ള ഐറിഷ് പൗരന്‍മാര്‍ക്ക് പുതിയ കാര്‍ഡ് ലഭിക്കും. ഫ്രീ സ്മാര്‍ട്‌ഫോണ്‍ ആപ്പും കൂടി ചേര്‍ത്താണ് പുതിയ കാര്‍ഡ് ലോഞ്ച് ചെയ്യുന്നത്. ഇതിലൂടെ ഉപയോക്താവിന് കാര്‍ഡിനായി അപേക്ഷിക്കുകയും പാസ്‌പോര്‍ട്ടിനാവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സെല്‍ഫിയെടുക്കുകയും ചെയ്യാം. ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള പാസ്‌പോര്‍ട്ട് പേഴ്‌സിനുള്ളില്‍ വയ്ക്കാം. ഇതുപയോഗിച്ച് യൂറോപ്യന്‍ യൂണിയനിലും യൂറോപ്യന്‍ എക്കണോമിക് ഏരിയയിലും യാത്ര ചെയ്യാം. വിസ ആപ്ലിക്കേഷന്റെ ഭാഗമായി റെഡുലര്‍ പാസ്‌പോര്‍ട്ട് എംബസി ഓഫീസിലായിരിക്കുന്നവര്‍ക്ക് പുതിയ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കൂടാതെ ഇത് ഐഡന്റിറ്റി കാര്‍ഡായി ഉപയോഗിക്കുകയും ചെയ്യാം.

ഐഡന്റിറ്റിയ്ക്കായി പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്ക് പുതിയ കാര്‍ഡ് ഏരെ പ്രയോജനം ചെയ്യുമെന്ന് ഫഌനഗന്‍ പറഞ്ഞു. ഇതിനായുള്ള അപേക്ഷ ഓണ്‍ലെനായും ആപ്പിലൂടെയും സെപ്റ്റംബര്‍ അവസാനം മുതല്‍ നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ കാര്‍ഡിന് അഞ്ചുവര്‍ഷം കാലാവധിയുണ്ട്. കൂടാതെ embedded hologram photo അടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാവല്‍ ഡോക്യുമെന്റില്‍ ആദ്യമായാണ് ഇത്തരം സെക്യൂരിറ്റി ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: