ലണ്ടന്‍: യുകെയില്‍ ടെസ്കോ ഉപഭോക്താക്കളുടെ ഡിസൗണ്ട് പ്രേമം കണ്ടാല്‍ ഞെട്ടിപ്പോകും. ഉപഭോക്താക്കളുടെ ചെയ്തി കണ്ട് ടെസ്കോ ജീവനക്കാര്‍ വരെ അത്ഭുതപ്പെടുന്നാണ് സത്യം. മാംസഉത്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ട് നിരക്കില്‍ ഓഫര്‍ അനുവദിച്ചപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു ആകെ കുഴപ്പമായത്. ഉത്പന്നത്തിന് വേണ്ടി ജനങ്ങള്‍ കാട്ടികൂട്ടിയത് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും.
തിങ്കളാഴ്ച്ചയാണ് ഇതിന്‍റെ വീഡിയോ പുറത്ത് വന്നത്. സംഭവത്തില്‍ ടെസ്കോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മില്യണ്‍ കണക്കിന് പേരാണ് എന്തായാലും വീഡിയോ കണ്ടത്.നോര്‍ത്ത് ഹാംടണിലെ വെസ്ടണ്‍ ഫാവെല്‍ ടെസ്കോയിലാണ് സംഭവം നടന്നത്. മാംസം വില്‍ക്കുന്ന കൗണ്ടറിന് സമീപം ചെന്ന് നിന്ന് ജനങ്ങള്‍ വലിപേശുന്നതിനിടയിലാണ് സംഭവം. മാറി നിന്നില്ലെങ്കില്‍ ഉത്പന്നങ്ങള്‍ എടുത്ത് കൊണ്ട് പോകുമെന്ന് ജീവനക്കാര്‍ താക്കീത് ചെയ്യുന്നുണ്ടെങ്കിലും ഫലമൊന്നുമില്ല.
ജീവനക്കാരിലൊരാള്‍ വില്‍പ്പനയ്ക്കുള്ള മാംസം പ്രദര്‍ശനത്തിന് കൊണ്ട് വെയ്ക്കുകയും ചെയ്തോടെയാ എല്ലാവരും കൂടി അതും പൊതിഞ്ഞു . വെപ്രാളത്തോടെയെത്തിയ ആളുകള്‍ നിലത്തിരുന്ന് മറ്റുള്ളവരുടെ കാലുകള്‍ക്കിടയിലൂടെ കൈയ്യിട്ടും ബാസ്കറ്റ് നിറക്കാനുള്ള പെടാപാട് പെടുന്നത് കാണാം.
സംഭവം കണ്ട് നിന്നവര്‍ക്ക് തന്നെ വിശ്വസിക്കാനാവുന്നില്ല ഇവരുടെ ചെയ്തികള്‍.