ഐറിഷുകാര്‍ക്ക് ഗ്രീക്ക് ജനതയോടുള്ള മനോഭാവം ഉപകാരപ്രദമല്ലെന്നു ഗ്രീക്ക് മന്ത്രി

ഡബ്ലിന്‍: രാജ്യത്തിന്റെ കിട്ടാക്കടത്തിനു മേല്‍ പുതിയ കരാര്‍ കൊണ്ടു വരാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുകയാണെന്നും അതിനൊപ്പം ഐറിഷ് ജനതയുടെ സഹകരണവും ആവശ്യമാണെന്നും ഗ്രീക്ക് ധനകാര്യ മന്ത്രി യാനിസ് വരോഫാകിസ്. ഗ്രീക്ക് ജനതായോടുള്ള ഐറിഷുകാരുടെ മനോഭാവം ഉപകാരപ്രദമല്ലെന്നാണ് യാനിസ് ആരോപിച്ചത്.

‘യൂറോ സോണ്‍’ പ്രവര്‍ത്തനരീതികളോടും പുതിയ പദ്ധതികളോടും ഐറിഷ് ധനകാര്യമന്ത്രി മിഖായേല്‍ നൂനാന്റെ നിഷേധാത്മക നിലപാടാണ് യാനിസിന്റെ പ്രതികരണത്തിനു പിന്നില്‍. നൂനാന്‍ മറ്റു ധനകാര്യ മന്ത്രിമാരുമായി എഴുതി തയ്യാറാക്കിയ കരടു രേഖകള്‍ പങ്കു വയ്ക്കുന്നതിനോടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നു യാനിസ് പറഞ്ഞു. ലക്‌സംബര്‍ഗില്‍ നടന്ന യൂറോപ്പ്യന്‍ യൂണിയനിലെ ധനകാര്യമന്ത്രിമാരുടെ മീറ്റിങിനു ശേഷമാണ് യാനിസ് പ്രതികരിച്ചത്.

ഐറിഷുകാരുടെ അല്പ പ്രതാപമെന്ന് മനോഭാവം മനസിലാക്കാനാവുന്നുണ്ടെങ്കിലും അതു മറ്റു രാജ്യങ്ങള്‍ ഒരു തരത്തിലും ഗുണം ചെയ്യാത്തവയാണെന്നും യാനിസ് പറഞ്ഞു. ഗ്രീക്ക് ഡ്രാമയെക്കുറിച്ച് വേണ്ടത്ര അവഗാഹം ഇല്ലാത്തിതിനാലാണ് ഐറിഷുകാരില്‍ നിന്നും നിഷേധ സ്വരം ഉയരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പ്യന്‍ ഇന്‍സ്റ്റിസ്റ്റൂഷനുകളുടെ പ്രവര്‍ത്തനങ്ങളോടു മുഖം തിരിക്കാതെ ഒപ്പം നില്‍ക്കുവാന്‍ ഐറിഷുകാര്‍ ശ്രദ്ധിക്കണമെന്നും യാനിസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: