ഗവേഷണങ്ങള്‍ക്കായി രാജ്യം ചെലവഴിക്കുന്നത് ഇയു ശരാശരിക്കും താഴെ മാത്രം

ഡബ്ലിന്‍: രാജ്യത്തെ ഗവേഷണങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുമ്പോള്‍ സിഎസ്ഒകണക്കുകള്‍ പറയുന്നത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തല ചെലവഴിക്കല്‍ കാര്യമായിട്ടൊന്നുമില്ലെന്ന്. കൂടുതല്‍ ഗവേഷണങ്ങളും നടക്കുന്നത് വിദേശ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികലുണ്ടായിട്ടും രാജ്യത്തിന്‍റെ ഗവേഷണ മേഖലയിലുള്ള ചെലവഴിക്കന്‍ യൂറോപ്യന്‍ ശരാശരിക്കും താഴെ മാത്രമാണ്.

2013 ല്‍ ഗവേഷണത്തിനായി ആകെ ചെലവഴിച്ചത് രണ്ട് ബില്യണ്‍ യൂറോയാണ്. 2011 അപേക്ഷിച്ച് പതിനഞ്ച് ശതമാനം മാത്രം വര്‍ധനയാണ് ഉണ്ടായതെന്ന് ചുരുക്കം. കുറച്ച് കൂടി വ്യക്തമായ ചിത്രമെടുത്താല്‍ ആകെ ചെലവഴിക്കപ്പെട്ടതില്‍ 65 ശതമാനവും അതായത് 1.2ബില്യണ്‍ യൂറോയും വിദേശ കമ്പനികളുടെ വകയാണെന്നും കാണാം. ഐറിഷ് കമ്പനികളെന്ന് പറയാവുന്നവ ചെലവഴിച്ചത് കേവലം എഴുനൂറ് മില്യണ്‍ മാത്രമാണ്. യുഎസില്‍ നിന്നുള്ള ഗവേഷണ നിക്ഷേപമില്ലാതായാല്‍ രാജ്യത്തിന്‍റെ ഗവേഷണ വിസകനം മുന്നോട്ട് നീങ്ങില്ലെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇവ തരുന്നത്.

28 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും 2011 നടത്തിയ സര്‍വെയില്‍ ഗവേഷണ കാര്യത്തില്‍ അയര്‍ലന്‍ഡ് പതിനൊന്നാം സ്ഥാനത്തായിരുന്നു. ജിഡിപിയുടെ 1.03ശതമാനമാണ് ഗവേഷണങ്ങള്‍ക്കായി പോകുന്നതെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ഇയു ശരാശരി 1.24 ശതമാനമാണെന്നിരിക്കെയാണിത്. ഫിന്‍ലാന്‍ഡായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ജി‍ഡിപിയുടെ 2.56 ശതമാനം വരെയാണ് ഇവര്‍ ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. സൈപ്രസ് ആകട്ടെ ഏറ്റവും താഴ്ന്ന തോതിലും ഗവേഷണങ്ങള്‍ക്ക് ചെലവഴിക്കല്‍ നടത്തുന്നു. കേവലം 0.07ശതമാനം മാത്രമാണ് സൈപ്രസിന്‍റെ നീക്കിവെയ്ക്കല്‍.

2013ലേക്കെത്തുമ്പോള്‍ രാജ്യം ഗവേഷണമേഖലയില്‍ ജിഡിപിയുടെ 1.16 ശതമാനം മായി ചെലവഴിക്കല്‍ കൂട്ടിയിട്ടുണ്ട്. സേവനമേഖലയിലാണ് ഇതില്‍ 57ശതമാനവും ചെലവഴിക്കപ്പെടുന്നത്. ഏറ്റവും വലിയ നൂറ് സ്ഥാപനങ്ങളാണ് പ്രധാനമായും ഗവേഷണങ്ങള്‍ക്ക് തുക ചെലവാക്കുന്നത്. ആകെ തുകയുടെ എഴുപത് ശതമാനവും ഇവരുടേതാണ്. മറ്റുള്ളവരുടെത് €445 മില്യണ്‍ മാത്രമാണ്. ആകെ ചെലവഴിക്കുന്നതിന്‍റെ 22ശതമാനം വരെയാണിത്.

Share this news

Leave a Reply

%d bloggers like this: