കൊച്ചി: എറണാകുളം-പിറവം റോഡ് ഡെമു സര്‍വീസിന് തുടക്കമായി. കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഡെമു സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തിങ്കളാഴ്ച മുതല്‍ സര്‍വീസ് പൂര്‍ണതോതില്‍ നടക്കും. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും സര്‍വീസ്. നിലവിലെ റെയില്‍വെ ചാര്‍ജ് തന്നെയാണ് ഡെമു സര്‍വീസിനും. കേരളത്തില്‍ ആദ്യമായാണ് ഡെമു സര്‍വീസ് ആരംഭിക്കുന്നത്. 14 കോച്ചുകളാണ് ഡെമു സര്‍വീസിന് അനുവദിച്ചിട്ടുളളത്. രാവിലെ ഏഴിന് ആരംഭിക്കുന്ന സര്‍വീസ് രാത്രി ഒമ്പതു വരെ ഉണ്ടാവും.
എറണാകുളം-തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ-ആലുവ, ആലുവ-എറണാകുളം, എറണാകുളം-അങ്കമാലി, അങ്കമാലി-പിറവം, പിറവം-എറണാകുളം, ആലുവ-പിറവം എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ഡെമു സര്‍വീസ് നടത്തുക.
കൊച്ചിയുടെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡെമു സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇരുവശങ്ങളിലേക്കും സഞ്ചരിക്കാന്‍ കഴിയുന്ന ഡെമു ട്രെയിനുകള്‍ക്ക് ഷണ്ടിംഗ് ആവശ്യമില്ല. ഡീസല്‍ ഉപയോഗിച്ചും ഇലക്ര്ടിക് സംവധാനത്തിലൂടെയും ഡെമുവിന് സര്‍വീസ് നടത്താനാകും. പാസഞ്ചര്‍ ട്രെയിനിന്റെ ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ക്ക് ഡെമുവില്‍ യാത്ര ചെയ്യാം.
-എജെ-