2005ന് മുന്‍പ് അച്ചടിച്ച കറന്‍സി നോട്ടുകളുടെ മൂല്യം പത്ത് ദിവസം കൂടി മാത്രം

ഡല്‍ഹി: 2005ന് മുന്‍പ് അച്ചടിച്ച കറന്‍സി നോട്ടുകളുടെ മൂല്യം പത്ത് ദിവസം കൂടെ മാത്രമെ ഉണ്ടാകുകയുള്ളു. 2005ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചതിനാല്‍ പത്ത് ദിവസത്തിനകം ഈ നോട്ടുകള്‍ ബാങ്കില്‍ കൊടുത്ത് മാറി എടുത്തില്ലെങ്കില്‍ പിന്നീട് രൂപയ്ക്ക് പേപ്പറിന്റെ മൂല്യം മാത്രമെ ഉണ്ടാകു. നേരത്തെ ആര്‍ബിഐ നിശ്ചയിച്ചിരുന്ന സമയ പരിധി ജനുവരി ഒന്ന് ആയിരുന്നെങ്കിലും ഇത് പിന്നീട് നീട്ടി നല്‍കുകയായിരുന്നു.

2005ന് മുന്‍പുള്ള നോട്ടുകള്‍ എങ്ങനെ തിരിച്ചറിയാം എന്ന് താഴെക്കാണുന്ന ചിത്രത്തില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അതായത് കറന്‍സി നോട്ടുകളില്‍ ഏതു വര്‍ഷത്തില്‍ അച്ചടിച്ചതാണെന്ന് എഴുതിയിട്ടില്ലെങ്കില്‍ അവ പിന്‍വലിച്ച ഗണത്തില്‍, അതായത് 2005ന് മുന്‍പ് അച്ചടിച്ചവയാണ്. അച്ചടിച്ച വര്‍ഷം കറന്‍സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ മാറ്റി എടുക്കേണ്ടതില്ല.

2005ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഈ നോട്ടുകളിലുള്ള സുരക്ഷാ പാളിച്ചകള്‍ കണക്കിലെടുത്താണ് ആര്‍ബിഐ ഈ തീരുമാനത്തിലെത്തിയത്. 2005ന് ശേഷമുള്ള കറന്‍സികളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കറന്‍സികളുടെ കള്ളനോട്ട് അച്ചടിക്കാന്‍ പ്രയാസമാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: