ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകന്‍ ജഗേന്ദ്ര സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയച്ചു. ഉത്തര്‍പ്രദേശ് ക്ഷീര വികസന വകുപ്പ് മന്ത്രി രാം മൂര്‍ത്തി വര്‍മയും സംഘവും സിംഗിനെ തീവച്ച് കൊന്നു എന്നതാണ് ആരോപണം.
മന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസുകാരാണു സിംഗിനെ തീവച്ചു കൊന്നതെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. മന്ത്രിയുടെ അനധികൃത പാറ ഖനനം, ഭൂമി കൈയേറ്റം എന്നിവയെക്കുറിച്ചു സിംഗ് റിപ്പോര്‍ട്ട് ചെയ്യുകയും ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മന്ത്രിക്കെതിരേ കേസ് എടുത്തെങ്കിലും അദ്ദേഹം സ്ഥാനത്തു തുടരുകയാണ്.
-എജെ-