ഐസിസിനെതിരെ ഓണ്‍ലൈന്‍ നടപടിക്ക് പുതിയ പോലീസ് യൂണിറ്റ്

ഡബ്ലിന്‍:  ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രവര്‍ത്തിക്കാന്‍  യൂറോപില്‍ പ്രത്യേക പോലീസ് യൂണിറ്റിന് നീക്കം നടക്കുന്നു.  ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനും ഇത്തകം അക്കൗണ്ടുകള്‍ അടച്ച് പൂട്ടുന്നതിനും  പുതിയ പോലീസ് യൂണിറ്റ് പ്രവര്‍ത്തിക്കും. യുവാക്കള്‍ ഓണ്‍ലൈന്‍ വഴി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. ആയിരക്കണക്കിന് യൂറോപ്യന്‍ ചെറുപ്പക്കരാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ  പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി സിറയയിലേക്ക് യാത്ര ചെയ്തിട്ടുള്ളത്.

ഇതില്‍ എഴൂനൂറോളം പേര്‍ ബ്രിട്ടനില്‍ നിന്ന്മാത്രമാണ്.  യൂറോപോളിന്‍റ കണക്ക് പ്രകാരം അറായിരത്തിലേറെ വിദേശികള്‍ സിറിയയിലും ഇറാഖിലുമായി തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.  ഇത് കൂടാതെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് തന്നെ ആക്രമണം നടത്തുന്നതിന് ആഹ്വാനമുള്ളത്.  ഷാര്‍ലി ഹെബ്ദോ മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് തയ്യാറാവണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ആവശ്യപ്പെടുന്നുണ്ട്. കൗണ്ടര്‍ ടെററിസം ഇന്‍റര്‍നെറ്റ് റെഫെറല്‍ യൂണിറ്റ് എന്ന പേരിലായിരിക്കും പുതിയ യൂണിറ്റ് വരിക.

സ്കോട്ട് ലാന്‍ഡ് യാര്‍ഡ്, യുകെ ഹോം ഓഫീസ്, എന്നിവര്‍ ചേര്‍ന്നായിരിക്കും യൂണിറ്റിന് തുടക്കമിടുക.  ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവരോട് തീവ്രവാദ അക്കൗണ്ടുകള്‍ നിര്‍ജീവമാക്കാന്‍ ആവശ്യപ്പെടും.  75,000 തീവ്രവാദ പോസ്റ്റുകളെങ്കിലും ഇത്തരത്തില്‍ നേരത്തെ നീക്കം ചെയ്തിട്ടുണ്ട്. അരലക്ഷത്തോളം ഇന്‍റര്‍ നെറ്റ് അക്കൗണ്ടുകളാണ് ജിഹാദികളുടേതായി ഉള്ളത്.

Share this news

Leave a Reply

%d bloggers like this: