ഐ ടി മേഖലയില്‍ കോര്‍ക്കില്‍ പുതിയ 40 തൊഴില്‍ അവസരങ്ങള്‍

 

കോര്‍ക്ക്:കോര്‍ക്കിലെ പ്രശസ്തമായ ടീം വര്‍ക്ക് എന്ന ഐ ടി സ്ഥാപനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ജോലി ആരംഭിക്കത്ത വിധത്തില്‍ 40 ജീവനക്കാരെ കൂടി നിയമിക്കും.നിലവില്‍ 50 ഓളം ജീവനക്കാരുള്ള സ്ഥാപനം നോര്‍ത്ത് പോയിന്റ് ബിസിനസ് പാര്‍ക്കില്‍ ആണ് സ്ഥിതി ചെയ്യുന്നത്.ഓണ്‍ ലൈന്‍ പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടീം വര്‍ക്ക്.

ഇതു കൂടാതെ ഐറീഷ് ഐ ടി സ്ഥാപനമായ ഏവറോസ് ടെക്‌നോളജി പുതിയതായി 100 ജീവനകാരെ ആവശ്യമുണ്ടന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ടീം വര്‍ക്കും തങ്ങളുടെ വികസനം പ്രഖ്യാപിച്ചത്. ഡബ്ലിന്‍ ആസ്ഥാനമായ ഏവ്രോണ്‍ ടെക്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിലും ജീവനക്കാരെ തേടുന്നുണ്ട്.

കോര്‍ക്കില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് ഐടി മേഖലയില്‍ വന്നത്.

Share this news

Leave a Reply

%d bloggers like this: