ഡബ്ലിന്‍: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ആയിരക്കണക്കിന് മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളഹൗസ് സംഘടിപ്പിക്കുന്ന കാര്‍ണിവലിന്റെ തീയതി പ്രഖ്യാപനം ബുധനാഴ്ച നടക്കും. വൈകുന്നേരം ആറിന് ബാലിയോവന്‍ റോഡിലുള്ള കേരളഹൗസ് ആസ്ഥാനത്ത് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കാര്‍ണിവല്‍ തീയതി ചീഫ് കോര്‍ഡിനേറ്റര്‍ റോയി കുഞ്ചലക്കാട്ട് പ്രഖ്യാപിക്കും.
വേദി സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് തീയതി പ്രഖ്യാപനം നീളുകയായിരുന്നു. നിരവധി കോണുകളില്‍ നിന്നുള്ള കാര്‍ണിവല്‍ പ്രേമികളുടെ അന്വേഷണങ്ങളെ തുടര്‍ന്ന് തീയതി അടിയന്തിരമായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് കേരള ഹാസ് കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ കൊച്ചം, സെന്‍ ബേബി എന്നിവര്‍ അറിയിച്ചു.