ആര്യ കുഞ്ഞിരാമായണത്തില്‍

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് ചിരപരിചിതയാണ് ആര്യയെ. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തില്‍ സ്‌റ്റൈലിഷായ ചെറിയൊരു വേഷം അവതരിപ്പിച്ച് കൊണ്ട് ആര്യ വെള്ളിത്തിരയിലേക്ക് ചുവടു വച്ചിരുന്നു. അടുത്തതായി വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

ചിത്രത്തില്‍ മല്ലിക എന്നൊരു സാധാരണ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് ആര്യ അവതരിപ്പിക്കുന്നത്. ഇരുണ്ട ചര്‍മ്മമുള്ള ഒരു പെണ്‍കുട്ടിയാണ് മല്ലിക. ഇത്തരത്തിലൊരു ലുക്ക് താനിത് വരെ അവതരിപ്പിച്ചിട്ടില്ലെന്ന് താരം പറയുന്നു. യഥാര്‍ത്ഥത്തില്‍ താന്‍ എന്താണോ അതിന്റെ നേരെ വിപരീതമായ സംഗതികള്‍ അവതരിപ്പിക്കുന്‌പോഴാണ് ഒരാള്‍ അഭിനേതാവാകുന്നത് എന്നാണ് ആര്യ പറയുന്നത്. കുഞ്ഞിരാമായണത്തില്‍ അത്തരം ഒരു വേഷമാണ് താന്‍ അവതരിപ്പിക്കുന്നത്.

വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ അവതരിപ്പിക്കാനുള്ളെങ്കിലും ചിത്രത്തിന്റെ നിര്‍ണായകമായ ഘട്ടത്തിലാണ് മല്ലിക എത്തുന്നതെന്ന് ആര്യ പറഞ്ഞു. ചിത്രത്തിന്റെ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷവും താരം അറിയിച്ചു. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് തനിക്ക് ചലച്ചിത്ര രംഗത്തേക്കുള്ള വാതായനം തുറന്നതെന്ന് ആര്യ പറഞ്ഞു. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകനായ ബാസില്‍ ജോസഫിന് തന്നെ നിര്‍ദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി.

സീരിയലുകളിലേക്കും അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും തനിക്ക് സിനിമകളില്‍ ശ്രദ്ധ പതിപ്പിക്കാനാണ് താല്‍പര്യമെന്നാണ് ആര്യ പറയുന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ബഡായി ബംഗ്ലാവില്‍ നിന്നും പിന്‍മാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: