വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎഎസ്

ന്യൂഡല്‍ഹി: വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎഎസ്. ഇക്കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് തയ്യാറായി.സിഐഎസ്എഫിന്റെ പ്രവര്‍ത്തന പരിചയം അവഗണിക്കാനാവില്ലെന്ന് ബിസിഎഎസ് പറയുന്നു .പുതിയ സേന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും ബിസിഎസിന്റെ വാദം .

കരിപ്പൂരില്‍ അറസ്റ്റിലായ എല്ലാവരും സസ്‌പെന്‍ഷനിലായെന്നാണ് സിഐഎസ്എഫ്. നഷ്ടം 55 ലക്ഷമെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും സിഐഎസ്എഫ് പറയുന്നു. വിമാനത്താവളത്തിലെ ആകെ നഷ്ടം 30,000 രൂപയുടേത് മാത്രം. പാര്‍ലമെന്ററി സമിതി വിഷയം ചര്‍ച്ച ചെയ്യും. കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള സുരക്ഷയില്‍നിന്ന് സിഐഎസ.എഫിനെ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന നിര്‍ദേശം വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു.

സംസ്ഥാനത്തെ മൂന്ന് എയര്‍പോര്‍ട്ടുകളുടെയും സുരക്ഷഏറ്റെടുക്കാന്‍ കേരള പൊലീസ് തയാറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കരിപ്പൂരില്‍ സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: