വിവാഹശേഷം പദ്മപ്രിയ മലയാളത്തിലേക്ക് മടങ്ങി വരുന്നു. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ്ബാബുവിന്റെ നായികയായാണ് പദ്മപ്രിയ എത്തുന്നത്.ലാലാണ് ഈ സിനിമയിലെ മറ്റൊരു പ്രധാന താരം.
കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റ് 15ന് കോഴിക്കോട് ആരംഭിക്കും. അമല്‍നീരദിന്റെ ഇയ്യോബിന്റെ പുസ്തകമാണ് പദ്മപ്രിയ ഒടുവില്‍ അഭിനയിച്ച ചിത്രം.
വിജയ് ബാബു നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നീനയാണ് വിജയ് ബാബു നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കാവ്യാമാധവന്റെ നായകനായി വിജയ്ബാബു അഭിനയിച്ച ആകാശവാണി അടുത്ത ആഴ്ച തിയേറ്ററില്‍ എത്തും.