കാഹളം മുഴങ്ങി;കേരളഹൗസ് മെഗാ കാര്‍ണിവല്‍ ജൂലൈ 24 ന്

 

ഡബ്ലിന്‍: കേരളഹൗസ് ഒരുക്കുന്ന അഞ്ചാമത് മെഗാ കാര്‍ണിവലിന് ഔദ്യോഗിക പ്രഖ്യാപനമായി. ജൂലെ 24 ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക. സ്ഥിരം വേദിയായ ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന കാര്‍ണിവല്‍ ഒട്ടേറെ പുതുമുകളോടെയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, വാശിയേറിയ വടംവലി മത്സരം, അയര്‍ലന്‍ഡിലെ മുഴുവന്‍ മലയാളി റസ്റ്ററന്റുകളും അണിനിരക്കുന്ന നാടന്‍ ഫുഡ് ഫെസ്റ്റീവല്‍, കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ ബൗണ്‍സിംഗ് കാസിലുകള്‍, സാഹസികത തുളുമ്പുന്ന കുതിരസവാരി, ചിരിയുടെ മാലപ്പടക്കവുമായി ക്ലൗണ്‍, മൈലാഞ്ചിയിടല്‍, ഫേസ് പെയിന്റിംഗ്, വരയുടെ സൗന്ദര്യവുമായി കലാകാരന്‍മാര്‍ ഒരുക്കുന്ന ആര്‍ട്‌സ് കോര്‍ണറുകള്‍, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, വെച്ചുവാണിക്കച്ചവടം, സൗഹൃദ ചെസ് മത്സരം, വിസ്മയങ്ങളുമായി മാജിക് ഷോ, നിരവധി ഗായകര്‍ ഒരുക്കുന്ന സംഗീതവിരുന്ന് തുടങ്ങിയവ കാര്‍ണിവലിനെ വര്‍ണാഭമാക്കും.

മതത്തിന്റെയോ പ്രദേശത്തിന്റെയോ കൂട്ടായ്മകള്‍ക്കതീതമായി സംഘടിപ്പിക്കുന്ന സൗഹൃദ സംഗമമാണ് കാര്‍ണിവലെന്ന് കേരളഹൗസ് ഭാരവാഹികള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: