ഓണ്‍ലൈന്‍ മരുന്നുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക…

ഡബ്ലിന്‍: ഓണ്‍ലൈന്‍ മരുന്നുകള്‍ക്കെതിരെ ജാഗ്ര പുലര്‍ത്തേണ്ട സമയമായിരിക്കുകയാണ്. ഓണ്‍ലൈന്‍ മരുന്ന് ഉപയോഗിത്തിലൂടെ രാജ്യത്ത് ആദ്യമരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്ന് ഓണ്‍ലൈനായി വാങ്ങി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. Dinitrophenol അടങ്ങിയ മരുന്ന് കഴിച്ച് ഇരുപത്തിയഞ്ച് വയസിനോടടുത്ത് പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. വണ്ണം കുറയുന്നതിനുള്ള അത്ഭുത മരുന്ന് എന്ന നിലയിലാണ് വിഷകാരിയായ ഡിഎന്‍പി ഉപയോഗിക്കുന്നത്.

ഗാര്‍ഡയും ഹെല്‍ത്ത് പ്രൊഡക്ട് റെഗുലേറ്റരി അതോറിറ്റിയും അന്വേഷണം ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ബോഡിബില്‍ഡിങ് നടത്തുന്നവര്‍ക്കിടയിലും ആഹാര കാര്യത്തില്‍ വൈകല്യം പ്രകടമാക്കുന്നവര്‍ക്കിടയിലും ഡിഎന്‍പി രാസവസ്തു അറിയിപ്പെടുന്നതാണ്. ഇതിനോടകം ലോകത്താകമാനം അറുപത് പേര്‍ ഡിഎന്‍പിഉപയോഗം മൂലം മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അയര്‍ലന്‍ഡില്‍ ആദ്യമായാണ് മരുന്ന് ഉപയോഗിച്ചത് മൂലമുള്ള മരണം.

ഇതോടെ ഇനിയെങ്കിലും ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയ്ക്കെതിരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്കത് വഴിവെയ്ക്കുമെന്ന സൂചന ലഭിക്കുകയാണ്. നിരോധിച്ചതെങ്കിലും രാജ്യത്ത് ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം വര്‍ധിക്കുകയാണ്. അംഗീകരിക്കപ്പെടുന്നതോ അല്ലാത്തതോ ആയ മരുന്നു കമ്പനികള്‍ക്ക് ഒരുപോലെ ബാധകമാകുന്നതാണ് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിരോധനം. ഓണ്‍ലൈനായി എത്ര പേര്‍ മരുന്നുകള്‍ വാങ്ങുന്നുണ്ടെന്നതിന്‍റെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ വര്‍ഷം തോറും ഓണ്‍ലൈന്‍ വില്‍പ്പനക്കെത്തുന്ന മരുന്നുകള്‍ പിടിച്ചെടുക്കുന്നതില്‍ വര്‍ധനയാണ് പ്രകടമാകുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് 142,000 ടാബ്ലറ്റുകള്‍ പിടിച്ചെടുത്തത്. നൂറ് രാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇത്. €430,000 വില വരുന്നതായിരുന്നു മരുന്നുകള്‍. സംഗപ്പൂര്‍, യുഎസ്, ഇന്ത്യ, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയ വേദ സംഹാരികള്‍, തടികുറയ്ക്കാനുള്ള മരുന്നുകള്‍, സെഡറ്റീവുകള്‍, അനബോളിക് സ്റ്റീറോയിഡുകള്‍ തുടങ്ങിയ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ മരുന്നുകള്‍ഉപയോഗിക്കുന്നത് അപകടകരമാണ്. മരുന്നിന്‍റെ അളവ്, മരുന്നില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം അപകടകരമായേക്കാം. കൂടാതെ ഓണ്‍ലൈനായി വരുന്ന മരുന്നുകളുടെ ഗുണനിലവാരവും പറയാനാകില്ല. ഡിഎന്‍പി കഴിഞ്ഞ എണ്‍പത് വര്‍ഷമായി നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്ളതാണ്. രാസപദാര്‍ത്ഥത്തിന്‍റെ യഥാര്‍ത്ഥ ഉപയോഗം സ്ഫോടനക വസ്തുക്കള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. ഹെല്‍ത്ത് പ്രൊഡക്റ്റ് റഗുലേറ്ററി അതോറിറ്റി യുകെയില്‍ ഏപ്രിലില്‍ ഡിന്‍എന്‍പി ഉപയോഗം മൂലം മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചതായിരുന്നു.

1933ലായിരുന്നു ഡിഎന്‍പിയുടെ കണ്ടെത്തല്‍. യുഎസ്എയില്‍ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് നിഗമനത്തില്‍ ഇത് വ്യാപകമാവുകയും ചെയ്തു. തുടര്‍ന്ന് ഭാരം കുറയ്ക്കാനുള്ള മരുന്ന് എന്ന നിലയില്‍ വിപണിയിലെത്തി. എന്നാല്‍ മരണം ഉള്‍പ്പടെ പല പാര്‍ശ്വഫലങ്ങളും വ്യക്തമായതോടെ ഇത് പിന്‍വലിച്ചു. കോമ അവസ്ഥ മുതല്‍ മരമണം വരെ മരുന്നിന്‍റെ പാര്‍ശ്വഫലമെന്ന നിലയില്‍ പ്രകടമാവും. ഛര്‍ദി, തലവേദന, ക്രമമില്ലാത്ത ഹൃദയമിടിപ്പ് ഇവയൊക്കെ പ്രകടമാവാറുണ്ട്.

Share this news

Leave a Reply

%d bloggers like this: