Barra കൊടുംകാറ്റ് – 12 കൗണ്ടികളിൽ നാളെ സ്കൂളുകൾ അടയ്ക്കാൻ നിർദ്ദേശം

 Barra കൊടുംകാറ്റ് –  ഡബ്ലിൻ ഉൾപ്പെടെ 12 കൗണ്ടികളിൽ നാളെ, 7 ഡിസംബർ (ചൊവ്വാഴ്ച), സ്കൂളുകൾ അടയ്ക്കാൻ  കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം . കോർക്ക്, കെറി, ക്ലെയർ കൗണ്ടികളിൽ റെഡ് അലെർട് ആണ് പ്രഖാപിച്ചിരിക്കുന്നത്. ഡബ്ലിൻ , ലീമെറിക്ക്, വിക്ക്ളോ , ഗോൾവേ , മേയോ, വെക്സ്ഫോർഡ് , ഡബ്ലിൻ, ലൗത്ത് , വാട്ടർഫോർഡ് , മീത്ത്  കൗണ്ടികളിൽ ഓറഞ്ച് അലെർട് ആണ് പ്രഖാപിച്ചിരിക്കുന്നത്. റെഡ്, ഓറഞ്ച് അലെർട്ടുകൾ ഉള്ള പ്രദേശങ്ങളിൽ സ്കൂളുകൾ അടയ്ക്കാനാണ് പുതിയ നിർദ്ദേശം.

ഐറിഷ് സർക്കാരിന്റെ പൊതുബജറ്റ് 2022; പ്രധാന പ്രഖ്യാപനങ്ങളും, വിശദമായ വിലയിരുത്തലും

മീഹോള്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പരിസമാപ്തി. ധനമന്ത്രി പാസ്‌കല്‍ ഡോണഹു Dail-ല്‍ ഇന്ന് ഉച്ചയോടെ അവതരിപ്പിച്ച ബജറ്റിന് മേല്‍ സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്. 2022 സാമ്പത്തിക ബജറ്റിന്റെ പ്രധാന പ്രഖ്യാനങ്ങള്‍ ഇവ: – തൊഴിലാളികള്‍ക്ക് ആശ്വാസമായി മിനിമം വേതനത്തില്‍ വര്‍ദ്ധന. മണിക്കൂറില്‍ 30 സെന്റ് വര്‍ദ്ധിപ്പിച്ചതോടെ പുതിയ മിനിമം വേതനം 10.50 യൂറോ ആയി. – ജോബ് സീക്കര്‍ അലവന്‍സ് അടക്കമുള്ള തൊഴില്‍ സഹായധനങ്ങളില്‍ ആഴ്ചയില്‍ 5 യൂറോയുടെ വര്‍ദ്ധന. – സര്‍ക്കാര്‍ … Read more

മതിയായി ഈ അവഗണന; തൊഴിൽ സാഹചര്യവും സുരക്ഷയും മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി Dublin Connolly Hospital-ന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തി നഴ്‌സുമാർ

കനത്ത ജോലിഭാരം സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും, സുരക്ഷിതമല്ലാത്ത തൊഴില്‍സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഡബ്ലിന്‍ Connolly Hospital-ലെ നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. INMO-യുടെ പിന്തുണയോടെ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു പ്രതിഷേധ പരിപാടി. ആശുപത്രിയിലെ ഈ പ്രശ്നങ്ങള്‍ കാരണം രോഗികളെ കൃത്യമായി പരിചരിക്കാന്‍ സാധിക്കുന്നില്ലെന്നും, അത് വലിയ അപകടങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നും നഴ്സുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലതവണ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആശുപത്രി അധികൃതര്‍ ഉദാസീനത തുടര്‍ന്നതോടെയാണ് ശക്തമായ സന്ദേശമെന്ന നിലയ്ക്ക് പ്രതിഷേധപരിപാടി നടത്താന്‍ നഴ്‌സുമാര്‍ തയ്യാറായത്. … Read more

നെടുമുടി വേണു അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്വഭാവനടന്മാരിലൊരാളും, അഭിനയപ്രതിഭയുമായ നെടുമുടി വേണു (73) അന്തരിച്ചു. അസുഖബാധിതനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് മുൻപ് കോവിഡ് ബാധിച്ചിരുന്നു. 500-ലേറെ സിനിമകളില്‍ നിറഞ്ഞാടിയ നെടുമുടിയുടെ അഭിനയവും, ശൈലിയും ഒരിക്കല്‍പ്പോലും പ്രേക്ഷകരെ മുഷിപ്പിച്ചില്ല എന്നതിലൂടെ തന്നെ ആ അതുല്യകലാകാരന്റെ പ്രതിഭയുടെ ആഴമളക്കാം. രണ്ട് ദേശീയ അവാര്‍ഡുകളും, ആറ് സംസ്ഥാന പുരസ്‌കാരങ്ങളും ആ പ്രതിഭയ്ക്ക് മാറ്റുകൂട്ടി. 1948 മെയ് 22-ന് ആലപ്പുഴയിലെ നെടുമുടിയില്‍ പി.കെ കേശവന്‍ … Read more

വീട്ടിൽ സ്റ്റോക്ക് ചെയ്തത് 125,000 യൂറോയുടെ കഞ്ചാവും കൊക്കെയ്‌നും മയക്കുമരുന്ന് ഗുളികകളും; ഡബ്ലിനിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ

ഡബ്ലിനിലെ വീട്ടില്‍ നിന്നും 125,000 യൂറോ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഗാര്‍ഡ. ഡബ്ലിനിലെ Ringsend-ലുള്ള വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു പരിശോധന. 30,000 യൂറോ വിലവരുന്ന കഞ്ചാവ്, 40,000 യൂറോയുടെ സനാക്‌സ് ഗുളികകള്‍, 20,000 യൂറോയോളം വിലവരുന്ന ഡയാസെപാം ഗുളികകള്‍ എന്നിവയ്‌ക്കൊപ്പം 3,000 യൂറോയുടെ കൊക്കെയ്‌നും കണ്ടെടുത്തു. ഇവ ഫോറന്‍സിക് വകുപ്പിന്റെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇയാളില്‍ നിന്നും 14,000 യൂറോയുടെ കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു.

എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; കരാർ ഒപ്പിട്ടത് 18,000 കോടിക്ക്

ഇന്ത്യയുടെ പൊതുവിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി ബിസിനസ് ഭീമന്മാരായ ടാറ്റയ്ക്ക് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് യൂണിയന്‍ സര്‍ക്കാര്‍ ഉമടസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനഘട്ട ലേലത്തില്‍ സ്‌പൈസ് ജെറ്റിനെ കടത്തിവെട്ടിയാണ് ടാറ്റ കരാറില്‍ ഒപ്പുവച്ചത്. അതേസമയം ടാറ്റയ്ക്കിത് തങ്ങളുടെ പഴയൊരു ബിസിനസിന്റെ വീണ്ടെടുക്കലുമാണ്. 1932-ല്‍ ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസന്‍സ് നേടിയ ആള്‍ കൂടിയായ ജെ.ആര്‍.ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. അന്ന് ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു കമ്പനിയുടെ പേര്. കറാച്ചിയില്‍ നിന്നും … Read more

ഫേസ്ബുക്കും വാട്ട്സ്ആപ്പും ഇൻസ്റ്റഗ്രാമും ‘പണിമുടക്കി’ൽ

പ്രമുഖ സോഷ്യൽ മീഡിയ  പ്ലാറ്റുഫോമുകൾ ആയ  ഫേസ്ബുക്കും വാട്ട്സ്ആപ്പും ഇൻസ്റ്റഗ്രാമും ‘പണിമുടക്കി’ൽ. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ആണ്  വാട്ട്സ്ആപ്പും  ഇൻസ്റ്റഗ്രാമും. ഇവയുടെ സേവനം മണിക്കൂറുകളായി ലോകം മുഴുവൻ ഉള്ള  ഉപഭോക്താക്കൾക്ക് ലഭ്യമല്ല.

അയർലൻഡ് മഞ്ഞുകാലത്തോട് അടുക്കുന്നു; മഞ്ഞുകാല പനിയെ ചെറുക്കാൻ ഫ്‌ളൂ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രി; രോഗംബാധിച്ച് ഓരോ വർഷവും മരണപ്പെടുന്നത് 500 പേർ വരെ

രാജ്യം മഞ്ഞുകാലത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രായം ചെന്ന എല്ലാവരോടും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. 65 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി ഫ്‌ളൂ വാക്‌സിന്‍ ലഭിക്കുന്നതാണ്. അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടിനും, 17-നും വയസിനിടയില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവരും സൗജന്യ വാക്‌സിനേഷന് അര്‍ഹരാണെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡിന് പുറമെ രാജ്യത്തെ ആരോഗ്യസംവിധാനത്തെ താറുമാറാന്‍ കെല്‍പ്പുള്ള മറ്റ് വൈറസുകളും ഉണ്ടെന്ന കാര്യം മറക്കരുതെന്ന് ഡോനലി ഓര്‍മ്മിപ്പിച്ചു. … Read more

ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി; വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളെ മഹത്വവൽക്കരിക്കുന്ന കാലത്ത് പ്രസക്തിയേറുന്ന ഗാന്ധിചിന്തകൾ

ഒക്ടോബര്‍ 2- സ്വാതന്ത്ര്യത്തെക്കാള്‍ മഹത്തരം ഒന്നുമില്ലെന്ന് നമ്മെ പഠിപ്പിച്ച മഹാത്മജിയുടെ 152-ആം ജന്മദിനം ഇന്ന്. 1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്‌സെ ഉതിര്‍ത്ത വെടിയുണ്ടയില്‍ ജീവന്‍ പൊലിഞ്ഞ ഗാന്ധിജി മുന്നോട്ട് വച്ച ആശയങ്ങളും, ദര്‍ശനങ്ങളും ഇന്നും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളില്‍ പ്രസക്തിയോടെ നിലകൊള്ളുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വമിപ്പിച്ച വ്യക്തിത്വങ്ങളെ മഹത്വവല്‍ക്കരിച്ച്, ദേശത്തിന്റെ ചരിത്രം പോലും വളച്ചൊടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്ന ഇക്കാലത്ത് ഗാന്ധിയെ ഓര്‍ക്കുക എന്നത് പോലും ആഴമേറിയ പ്രതിരോധമാകുന്നു. എല്ലാ വായനക്കാര്‍ക്കും ‘റോസ് … Read more

യൂറോപ്യൻ മലയാളി കുടുംബങ്ങളുടെ ജീവിതത്തിൽ നിന്നൊരു ഏട്; ‘Our Home’ ഹ്രസ്വചിത്രം കാണാം

യൂറോപ്പിലെ മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ‘Our Home’ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. യഥാര്‍ത്ഥജീവിതത്തിലെ ഒരു സംഭവത്തെ ആസ്പദമാക്കി ബിപിന്‍ മേലേക്കാട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രിന്‍സ് ജോസഫ് അങ്കമാലി, ഡെനി സച്ചിന്‍, അലക്‌സ് ജേക്കബ്, സ്മിത അലക്‌സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഐന്‍സ് മാര്‍ട്ടിന്‍, ഏയ്ഞ്ചല മേരി ജോസ്, ജോയല്‍ ബിപിന്‍, ജൊഹാന്‍ ബിപിന്‍ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജഗത് നാരായണന്‍ ആണ്. ഡ്രീം എന്‍ പാഷന്‍ ഫിലിം 2021-ന്റെ … Read more