ലിബര്‍ട്ടി ഇന്‍ഷുറന്‍സ് തൊഴില്‍ പിരിച്ച് വിടലിന്… 270 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഡബ്ലിന്‍: ലിബര്‍ട്ടി ഇന്‍ഷുറന്‍സ് ഡബ്ലിന്‍, കവാന്‍, ഫെര്‍മാനാഗ് എന്നിവിടങ്ങളില്‍ നിന്നായി 270 പേരെ പിരിച്ച് വിടുന്നു. ഡബ്ലിനില്‍ നിന്ന് 135പേരും കവാനില്‍ നിന്ന് 115 എന്നിസ്കിലെനില്‍ നിന്ന് 20പേരുമായിരിക്കും പിരിഞ്ഞ് പോകേണ്ടി വരിക. നഷ്ടംമൂലം യുകെയില്‍ വിപണിയില്‍ നിന്ന് പിന്‍മാറുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. യുകെ വിപണി കൈകാര്യം ചെയ്തിരുന്നത് അയര്‍ലന്‍ഡില്‍ ഇരുന്നുകൊണ്ടായിരുന്നു.

പിരിച്ച് വിടലിന്‍റെ പശ്ചാലതത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതായും വകുപ്പ് ആവശ്യമായ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും ബര്‍ട്ടന്‍ പറയുന്നു. യുഎസ് കമ്പനിയായ ലിബര്‍ട്ടി ഇന്‍ഷുറന്‍സ് ആയിരത്തോളം പേര്‍ക്കാണ് അയര്‍ലന്‍ഡില്‍ തൊഴില്‍ നല്‍കിയിരിക്കുന്നത്. ലിബര്‍ട്ടി മ്യൂച്ചല്‍ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് കാര്‍, ഭവന, ബിസ്നസ് ഇന്‍ഷുറന്‍സുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കാവാനാണ് ഇവരുടെ ആസ്ഥാനം.മൂന്ന് വര്‍ഷം മുമ്പ് കമ്പനി 285 പേരെ പിരിച്ച് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം 150 പേരെ കൂടി പിരിച്ച് വിടുമെന്നും പ്രഖ്യാപിച്ചിരുന്നു.

ജീവനക്കാര്‍ക്ക് സേവനം നല്‍കിയ ഓരോ വര്‍ഷവും നാല് ആഴ്ച്ചയിലെ വേതനം അധികമായി നല്‍കും. നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിത്. പിരിച്ച് വിടല്‍ കൂടാതെ എന്നിസ് കിലെനിലെ പ്രവര്‍ത്തനങ്ങള്‍ ഔട്ട് സോഴ്സ് ചെയ്യാനും തീരുമാനമുണ്ട്. 210പേരാണ് ഇവിടെ ജോലി ചെയ്യുന്നത് ഇവരും പുതിയ കമ്പനിക്ക് കൈമാറും.

Share this news

Leave a Reply

%d bloggers like this: