സ്‌കൂള്‍ ബസിനു മുകളില്‍ മരംവീണ് അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു

കോതമംഗലം:അടിമാലി റൂട്ടില്‍ നെല്ലിമറ്റം കോളനിപ്പടിക്കു സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു. കൃഷ്‌ണേന്ദു (5), ജോഹന്‍(13) ഗൗരി (9), അമീര്‍ ജാഫര്‍, ഇഷാ സാറ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോതമംഗലം വിദ്യാവികാസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. 9 കുട്ടികള്‍ക്ക് സാരമായി പരുക്കേറ്റു. മരം വീണ് സ്‌കൂള്‍ ബസ് രണ്ടായി പിളര്‍ന്നു.

പരുക്കേറ്റവരെ കോതമംഗലം സെന്റ്. ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്തുകുഴിയില്‍ വൈകിട്ടായിരുന്നു അപകടം. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരംമുറിച്ചുമാറ്റിയാണ് സ്‌കൂള്‍ ബസ്സിനുള്ളില്‍ അകപ്പെട്ട കുട്ടികളെ പുറത്തെടുത്ത്. കൃഷ്‌ണേന്ദു എല്‍കെജി വിദ്യാര്‍ഥിനിയാണ്. ജോഹന്‍ ഏഴാം ക്ലാസിലും ഗൗരി നാലാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ സ്‌കൂള്‍ ബസ്സില്‍ 14 പേരാണ് ഉണ്ടായിരുന്നത്. മരത്തിന്റെ അടിയില്‍പ്പെട്ടവരാണ് അഞ്ച് വിദ്യാര്‍ത്ഥികളും മരിച്ചത്. രണ്ട് കുട്ടികളുടെ മൃതദേഹം ധര്‍മഗിരി ആശുപത്രിയിലും മൂന്ന് കുട്ടികളുടെ മൃതദേഹം ബസേലിയസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

അപകടസാധ്യത മുന്‍കണ്ട് പ്രദേശത്തെ മരം മുറിച്ചുനീക്കണമെന്ന് നേരത്തെ നാട്ടുകാരും മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതര്‍ അവഗണിച്ചാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: