കുവൈത്തിലെ പള്ളിയില്‍ സ്ഫോടനം…എട്ട് മരണം

കുവൈത്ത്: കുവൈത്തിലെ മുസ്‌ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. ചാവേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ സ്‌ഫോടനം. 11 പേര്‍ കൊല്ലപ്പെട്ടുവെന്ന് സംഭവ സ്ഥലത്തുള്ള ഡോക്ടര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 30 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ഐസിസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തായും റിപ്പോര്‍ട്ടുകളുണ്ട്.

അല്‍ സവാബിര്‍ മേഖലയിലെ ഇമാം അല്‍സാദിഖ് ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയായിരുന്നു സ്‌ഫോടനം. റമദാന്‍ മാസമായതിനാല്‍ പള്ളിയില്‍ നിരവധിപ്പേര്‍ എത്തിയിരുന്നു.

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഷിയാ പള്ളികളിലൊന്നാണിത്. അടുത്തിടെ സൗദിയിലും യെമനിലും  പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരര്‍ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.  ജനങ്ങളില്‍ ഭയം വിതക്കുന്നതാണ്  ആക്രമണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: