സിറിയയില്‍ ഐഎസിന്റെ റോക്കറ്റ് ആക്രമണത്തില്‍ 146 മരണം

ഡമാസ്‌കസ്: സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 146 പേര്‍ മരിച്ചു. സിറിയയുടെ അതിര്‍ത്തി ഗ്രാമമായ കൊബാനിയിലാണ് ആക്രമണം നടന്നത്. ഐഎസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേര്‍ക്കു പരിക്കേറ്റു.

അടുത്തിടെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണു കൊബാനിയില്‍ ഉണ്ടായത്. തുര്‍ക്കി വഴിയാണ് ഐഎസ് ഭീകരര്‍ കൊബാനിയില്‍ കടന്നത്. കൊബാനിയിലെ നിരത്തുകളില്‍ മനുഷ്യശരീരങ്ങള്‍ ചിതറിക്കിടക്കുന്നതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയയിലെ മനുഷ്യാവകാശ സംഘടന പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: