ഫിഫ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് സെപ് ബ്ലാറ്റര്‍; ‘അറിയിച്ചത് രാജിസന്നദ്ധത മാത്രം’

സൂറിച്ച്: ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് സെപ് ബ്ലാറ്റര്‍. സ്വിസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലാറ്ററുടെ വെളിപ്പെടുത്തല്‍. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ല. രാജി സന്നദ്ധത അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്തു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബ്ലാറ്റര്‍ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി.

ഫിഫയിലെ ഉന്നതര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെയാണ് താന്‍ രാജിവയ്ക്കുന്നതായി ബ്ലാറ്റര്‍ പ്രഖ്യാപിച്ചത്. ജൂണ്‍ രണ്ടിന് നടത്തിയ രാജി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ബ്ലാറ്ററുടെ പ്രതികരണം. ബ്ലാറ്ററുടെ പ്രസ്താവന ഫിഫ അധികൃതര്‍ സ്ഥിരീകരിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: