കൊബാനിയില്‍ ഐ.എസിന്റെ കൂട്ടക്കുരുതി വീണ്ടും…കൊല്ലപ്പെട്ടത് 146 പൗരന്മാര്‍

ബെയ്‌റൂട്ട്: സിറിയയിലെ കൊബാനിയില്‍ ഐ.എസിന്റെ കൂട്ടക്കുരുതി വീണ്ടും. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 146 പൗരന്മാര്‍. കുര്‍ദ് ശക്തികേന്ദ്രമായ കൊബാനിയില്‍ തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്കുള്ള മറുപടിയായാണ് ഐ.എസിന്റെ പകപോക്കല്‍.

70 പേരെ ഭീകരര്‍ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നഗരവകവാടത്തിനു പുറത്ത് മൂന്ന് ഐ.എസ്. ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഈ സ്‌ഫോടനങ്ങളുടെ മറവില്‍ കൂടുതല്‍ ഭീകരര്‍ നഗരത്തിലേക്കു നുഴഞ്ഞുകയറുകയായിരുന്നു. ഇന്നലെ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ വീടുകളിലും തെരുവോരങ്ങളിലും ചിതറിക്കിടക്കുകയായിരുന്നെന്ന് സിറിയന്‍ മനഷ്യാവകാശ സംരക്ഷണസംഘം അറിയിച്ചു.

കെട്ടിടങ്ങളിലേക്കു നുഴഞ്ഞുകയറിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. കൊബാനിയിലെ ഓരോ കുടുംബത്തിലെയും ഒരാളെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ തുടര്‍ന്ന് തുര്‍ക്കി അതിര്‍ത്തിയിലേക്കുള്ള പലായനം വര്‍ധിച്ചിട്ടുണ്ട്. ആയിരത്തോളം പേര്‍ ഇന്നലെ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം.

Share this news

Leave a Reply

%d bloggers like this: