വീക്കി പീഡിയ പ്രിന്‍റ് എഡിഷന്‍ വരുന്നു

ന്യൂയോര്‍ക്ക്: വിക്കിപീഡിയ പ്രിന്റ് എഡിഷന്‍ പുറത്തിറങ്ങുന്നു. പ്രിന്റ് വിക്കിപീഡിയ എന്ന പ്രോജക്ടിലൂടെ പുറത്തിറങ്ങുന്ന എഡിഷന് അഞ്ചു ലക്ഷം ഡോളറാണ്  വില. ആകെ 700 പേജു വീതമുള്ള 7600 വാല്യമുണ്ടാകും. ഒന്നിന് 80 ഡോളറായിരിക്കും വില.

ലേഖനങ്ങള്‍ മാത്രമല്ല. വീക്കിപീഡിയയെ പരിപോഷിപ്പിച്ചവരുടെയും പേരുകളുണ്ട്. ലേഖനങ്ങലും വിവരങ്ങലും വീക്കി പീഡിയയില്‍ നല്‍കിവരെക്കുറിച്ച് മാത്രമായി 36 വാല്യം നീക്കി വച്ചിട്ടുണ്ട്. 2001ല്‍ വിക്കിപീഡിയ ആരംഭിച്ചതു മുതല്‍ ഇന്നുവരെ ഒരൊറ്റ എഡിറ്റിങ്ങെങ്കിലും നടത്തിയവരുള്‍പ്പടെ 75 ലക്ഷം പേരുടെ വിവരങ്ങള്‍ വരെയുണ്ട് ഇതില്‍. പ്രിന്റഡ് വിക്കിപീഡിയയിലെ ആദ്യത്തെ 91 വാല്യവും പുസ്തകത്തിന്റെ ഉള്ളടക്ക സൂചിക നല്‍കാന്‍ വേണ്ടി മാത്രമാണുള്ളത്. പുസ്‌കത്തില്‍ മൊത്തം 1.15 കോടി ലേഖനങ്ങളുണ്ടാകും.

വിക്കിപീഡിയയിലെ കോണ്‍ട്രിബ്യൂട്ടര്‍മാരില്‍ ഒരാള്‍ കൂടിയായ ന്യൂയോര്‍ക്കിലെ മൈക്കേല്‍ മാന്‍ഡിബെര്‍ഗ് എന്ന അധ്യാപകനാണ് ഇത്തരമൊരു ഭീമന്‍ പ്രോജക്ടിനു പിന്നില്‍. ഇതുവരെ പ്രിന്റ് ചെയ്ത 106 വാല്യങ്ങളും പ്രദര്‍ശനത്തില്‍ റെഡിയാണ്.

Share this news

Leave a Reply

%d bloggers like this: