മെല്‍ബണ്‍: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഏയ്ഡ്സിനുള്ള മരുന്ന് കണ്ടെത്തുമെന്ന് വിശ്വസിക്കുന്നതായി ശതകോടീശ്വരന്‍ ബില്‍ഗേറ്റ്സ്. മരുന്നതിന്‍റെ കണ്ടെത്തലിനായി മില്യണ്‍ കണക്കിന് ഡോളറാണ് ബില്‍ഗേറ്റ്സ് ചെലവഴിക്കുന്നത്. വാക്സിനായിരിക്കും സാധ്യതയെന്നും ഇത് ജനങ്ങളെ എച്ച്ഐവി പകരുന്നതില്‍ നിന്ന് സംരക്ഷിക്കുമെന്നും കരുതുന്നതായി ബില്‍ഗേറ്റ്സ് പറയുന്നു.
1981മുതല്‍ 78 മില്യണ്‍ പേരെയാണ് എച്ച്ഐവി ബാധിച്ചിരിക്കുന്നത്. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി നശിപ്പിക്കുകയാണ് എച്ച്ഐവി വൈറസ് ചെയ്യുന്നത്. രോഗ പ്രതിരോധ ശേഷി നശിക്കുന്നതോടെ ട്യൂബര്‍കുലോസിസ്, ന്യൂമോണിയ തുടങ്ങി മറ്റ് രോഗങ്ങള്‍ക്ക് സാധ്യത കൂടുന്നു. യുഎന്‍കണക്ക് പ്രകാരം 39 മില്യണ്‍ പേരാണ് എച്ച്ഐവി ബാധിതരായി മരണത്തിന് കീഴടങ്ങിയത്. 35 മില്യണ്‍ പേരെങ്കിലും വൈറസ് ബാധിതരായി ജീവിക്കുന്നു. ഇത് തന്നെ ഏറ്റവും കൂടുതല്‍ ദരിദ്രരാജ്യങ്ങളിലാണ്. എച്ച്ഐവിവാക്സിന് വേണ്ടിയുള്ള കാത്തിരിപ്പ് നിരാശപകരം വിധം ദീര്‍ഘമാണെന്നും ഗേറ്റ്സ് വ്യക്തമാക്കുന്നു. ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്‍ ഏയ്ഡ്സ് മരുന്ന് ഗവേഷണത്തിന് നാനൂറ് മില്യണ്‍ ഡോളറാണ് വാര്‍ഷികമായി ചെലവഴിക്കുന്നത്.
ഗവേഷണങ്ങള്‍ ഇപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. മൃഗങ്ങളില്‍ പോലും പരീക്ഷിക്കാവുന്ന വിധത്തില്‍ മരുന്നായിട്ടില്ല. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ പോളിയോ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മലേറിയയും എച്ച്ഐവിയും വ്യാപിക്കുന്നത് ഇല്ലാതാക്കാനാകുമെന്നാണ് കരുതുന്നെന്നും വ്യക്തമാക്കുന്നു. 1990കളില്‍ കണ്ട് പിടിച്ച ആന്‍റിറിട്രോവൈറല്‍ മരുന്നാണ് നിലവില്‍ ഉപയോഗിച്ച് വരുന്നത്. വൈറസിന് മ്യൂട്ടേഷന്‍ സംഭവിക്കുന്നത് മൂലം പരമ്പരാഗതമായ ആന്‍റിബോഡി വാക്സിനാകട്ടെ പരാജയപ്പെടുകയാണ്. ചികിത്സയാകട്ടെ ജീവിതകാലമുഴുവന്‍ തുടരുകയും പാര്‍ശ്വഫലങ്ങള്‍ ഉള്ളവയുമാണ്. കൂടാതെ മരുന്ന് വില കൂത്തനെ കൂടി വരുന്നു. ഫെബ്രുവരിയില്‍ മൃഗങ്ങളില്‍ എച്ച്ഐവിവൈറസിനെ തടയുന്നതിനുള്ള മരുന്ന് കുരങ്ങുകളില്‍ പരീക്ഷിച്ചിരുന്നു.