ടുണീഷ്യയിലെ ഭീകരാക്രമണം; മരണം 39 ആയി

 

സുസെ: വടക്കേ ആഫ്രിക്കന്‍ രാഷ്ട്രമായ ടുണീഷ്യയിലെ സുസെ ജില്ലയില്‍ ബീച്ച് റിസോര്‍ട്ടായ ഇംപീരിയല്‍ മര്‍ഹബയില്‍ ആയുധധാരി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 39 ആയി. വിദേശ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച കടല്‍ത്തീരത്ത് വിനോദസഞ്ചാരികള്‍ കൂട്ടമായി ഉല്ലസിച്ചിരുന്ന സ്ഥലത്തേക്ക് പാഞ്ഞെത്തി അക്രമി യന്ത്രത്തോക്കുപയോഗിച്ച് തുടരെ വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ പോലീസ് അക്രമിയെ വെടിവച്ചുകൊന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: