എട്ടാം ഭേദഗതി പിന്‍വലിക്കുന്നത്…പാര്‍ട്ടികള്‍ക്കിടയില്‍ ഇനിയും ഏകാഭിപ്രായമില്ല

ഡബ്ലിന്‍: ഗര്‍ഭഛിദ്ര നിയമം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉടലെടുക്കുന്നു. ഫിനഫേല്‍ ടിഡിമാര്‍ക്കും സെനറ്റര്‍മാര്‍ക്കും ഇടയില്‍ നടത്തിയ സര്‍വെയില്‍ എട്ടാം ഭേദഗതി പിന്‍വലിക്കുന്നതിന് താത്പര്യമില്ലെന്ന് പത്തോളം ടിഡിമാര്‍ വ്യക്തമാക്കുന്നു. ഗര്‍ഭസ്ഥ ശിശുവിനും സ്ത്രീക്കും ജീവിക്കാന്‍ തുല്യ അവകാശമുണ്ടെന്ന് പറയുന്നതാണ് എട്ടാം ഭേദഗതി. മറ്റ് എട്ട് പേരാകട്ടെ ഭേദഗതി വേണമെന്നോ വേണ്ടെന്നോ നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്. വിഷയത്തിന്റെ സങ്കീര്‍ണതയാണ് ഇവര്‍ ചൂണ്ടികാണിക്കുന്നത്. പാര്‍ട്ടി നേതാവായ മൈക്കിള്‍ മാര്‍ട്ടിന്‍ അടക്കം പതിനഞ്ചോളം പേര്‍ പ്രതികരിക്കാനും തയ്യാറായില്ല. ഏപ്രിലില്‍ ഫിനഫേലിന്‍റെ അസംബ്ലി കൂടിയതില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തിരുന്നെങ്കിലും വിഷയത്തില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തത് മുപ്പതോ നാല്‍പതോ പേര്‍മാത്രമാണ്. ഇതില്‍ തന്നെ ഭൂരിഭാഗവും എട്ടാം ഭേദഗതി പിന്‍വലിക്കേണ്ടെന്ന നിലപാടാണ് കൂടുതലും പ്രകടിപ്പിച്ചത്.

അതേ സമയം സിന്‍ഫിന്നും ലേബര്‍ പാര്‍ട്ടിയും എട്ടാം ഭേദഗതി പിന്‍വലിക്കുന്നതിനായി ക്യാംപെയിന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്. വകുപ്പ് 40.3.3ന്‍റെ ഭേദഗതി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് 1983 സെപ്തബര്‍ 7 നടന്ന ഹിതപരിശോധ വഴിയാണ്. ഇത് പ്രകാരം ജനിക്കാത്ത കുഞ്ഞിന്‍റെ ജീവിക്കാനുള്ളഅവകാശം അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിന് തുല്യമെന്ന് വ്യക്തമാക്കുന്നു. ലേബര്‍ പാര്‍ട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍ അടുത്ത വര‍്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രികയില്‍ പാര്‍ട്ടി എട്ടാം ഭേദഗതി പിന്‍വലിക്കുന്നത്  ഉള്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ പക്ഷത്ത് നിന്നാണ് ഇത് ചെയ്യുന്നതെന്നും അവകാശപ്പെടുന്നു.

മിക്കവാറും സിന്‍ഫിന്‍, ലേബര്‍ പാര്‍ലമന്‍റംഗങ്ങളും ഒരേ നിലപാടിലാണ്. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടമാകും. ബര്‍ട്ടന്‍ അടക്കം 29 ലേബര്‍ ടിഡി-സെനറ്റര്‍മാരില്‍ നടത്തിയ സര്‍വെയില്‍ ഭേദഗതി പിന്‍വലിക്കുന്നതിന് മിക്കവരും പിന്തുണയ്ക്കുന്നു. ഒരാള്‍ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ഒരാള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പതിമൂന്ന് പേര്‍ ചോദ്യത്തിന് ഉത്തരം നല്‍കാനും തയ്യാറായില്ല. സെനറ്റര്‍ ജോണ്‍ കെല്ലിയാണ് ഭേദഗതി പിന്‍വലിക്കുന്നതിന് അനുകൂലമല്ലാത്തത്. ഉപനേതാവ് ആര്‍തര്‍ സ്പ്രിങ് ഇക്കാര്യത്തില്‍ ഉത്തരം പറയുന്നുമില്ല. കേവലം സമ്മതമോ എതിര്‍പ്പോ പ്രകടിപ്പിക്കാവുന്ന ലളിതമായ കാര്യമല്ലെന്നും പറയുന്നു. ജെറി ആഡംസ് അടക്കം പതിമൂന്നോളം സിന്‍ഫിന്‍ പ്രതിനിധികള്‍ സര്‍വെയില്‍ ഭേദഗതി എടുത്ത് കളയുന്നതിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.

അതേ സമയം പീയേഴ്സ് ഡോഹര്‍ട്ടി പറയുന്നത് ബലാത്സംഗം, ഭ്രൂണത്തിന് മരണം സംഭവിക്കാവുന്ന വിധം പ്രശ്നങ്ങള്‍, അഗമ്യഗമനം തുടങ്ങിയ വിഷയങ്ങളില്‍ മാത്രമേ എട്ടാം ഭേദഗതി പിന്‍വലിക്കേണ്ടതുള്ളൂവെന്ന് അഭിപ്രായപ്പെടുന്നു.മേയില്‍ ഇക്കാര്യത്തില്‍ ഹിതപരിശോധനയ്ക്കായി ബില്‍ കൊണ്ട് വന്നെങ്കിലും 23നെതിരെ 74വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. പല ലേബര്‍ പ്രതിനിധികള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനും കഴിഞ്ഞിരുന്നില്ല.

ലേബറിന്‍റെ മൈക്കിള്‍ മക്നമാര വിഷയത്തില്‍ ഒരു കരട് ബില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനുണ്ടാകുന്ന അസ്വാഭാവിക പ്രശ്നങ്ങള്‍ നിര്‍വചിക്കുന്നു. ഏതെല്ലാം വിഷയത്തിലാണ് ഗര്‍ഭഛിദ്രം അനുവദിക്കുക എന്ന് വ്യക്തമാക്കുന്നു. കൂടാതെ രണ്ട് ഓബ്സ്റ്റട്രീഷ്യന്‍മാരെങ്കിലും ഗര്‍ഭഛിദ്രം സംബന്ധിച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട് ബില്‍.

മാര്‍ച്ചില്‍ നടന്ന സിന്‍ഫിന്‍ പാര്‍ട്ടി അംസബ്ലിയില്‍ ഭേദഗതിക്ക് അനുകൂലമായാണ് തീരുമാനം എടുത്തത്. സിന്‍ഫിന്നാണ് ഗര്‍ഭചിദ്രാനുമതിയ്ക്കുള്ള വാദം ശക്തമായി ഉന്നയിക്കുന്നത്. സ്ത്രീകളുടെയും അവരുടെ കുടുംബത്തിന്‍റെയും പങ്കാളികളുടെയും തീരുമാനമാണ് ഇക്കാര്യത്തില്‍ മുഖ്യമായി വരേണ്ടതെന്നും പറയുന്നു. സര്‍ക്കാരിന് മേല്‍ ഇക്കാര്യത്തില്‍ ഹിതപരിശോധന നടത്താന്‍ സമ്മര്‍ദം വര്‍ധിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച യുഎന്‍ ഈ ആവശ്യം ഉന്നയിക്കുകയും നിലവിലെ നിയമം കടുത്ത നിയന്ത്രണങ്ങളോടെ ഉള്ളതാണെന്നും പറഞ്ഞിരുന്നു. ആംനെസ്റ്റി ഇന്‍റര്‍നാഷണലാകട്ടെ ഗര്‍ഭഛിദ്രം കുറ്റകരമാകുന്നത് എടുത്ത്മാറ്റാനും എട്ടാം ഭേദഗതി വേണ്ടെന്ന് വെയ്ക്കാനും ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി എന്‍ഡ കെന്നി വ്യക്തമാക്കുന്നത് ഈ സര്‍ക്കാരിന്‍റെ കാലവധിയില്‍ ഹിതപരിശോധന ഉണ്ടാകില്ലെന്നാണ്. ആവശ്യപ്രകാരം ഗര്‍ഭഛിദ്രം നടത്തുന്നതിനോട് യോജിപ്പില്ലെന്നും കെന്നി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭ്രൂണാവസ്ഥയിലെ പ്രശ്നങ്ങള്‍ പോലുള്ള വിഷയത്തില്‍ തീരുമാനം ആലോചിച്ച ശേഷം എടുക്കേണ്ടതാണെന്നും പറയുന്നു.

ഫിനഗേലിന് ഇടിയില്‍ വിഷയത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഭൂരിഭാഗം പേരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. 85 അംഗങ്ങള്‍ ഉണ്ടെങ്കിലും സര്‍വെയില്‍ പങ്കെടുത്തവര്‍ 27പേര്‍മാത്രമാണെന്നത് ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന മൗനം വ്യക്തമാക്കുന്നുണ്ട്. പരസ്യമായി അഭിപ്രായം പറയാന്‍ ചിലര്‍ക്കെങ്കിലും ഭയവുമുണ്ട്. സുപ്രീം കോടതി എക്സ് കേസിലെ വിധി പ്രകാരം നിയമം കൊണ്ട് വരുന്നതിനെതിരെ നിലപാടെടുത്ത ഏഴ് പേര്‍ പുറത്താകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഔദ്യോഗികമായി പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുമില്ല. പാര്‍ട്ടിയുടെ പൊതു തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

അതേ സമയം  സര്‍വെയില്‍ പ്രതികരിക്കാന്‍ തയ്യാറായവരില്‍ ഒമ്പത് പേര്‍ എട്ടാം ഭേദഗതി പിന്‍വലിക്കുന്നതിന് അനുകൂലമാണ്. എട്ട്പേരാകട്ടെ എതിര്‍പ്പും പ്രകടിപ്പിക്കുന്നു. എട്ടോളം പേര്‍ പല കാരണങ്ങള്‍ നിരത്തുന്നുണ്ട്. ഇവര്‍ ഒരു തീരുമാനത്തിലെത്തിയിട്ടുമില്ല. ഒലീവിയ മിച്ചല്‍, മേരി മിച്ചല്‍, കാതറീന്‍ നൂനെ എന്നിവര്‍ ഭേദഗതി പിന്‍വലിക്കുന്നതിന് അനുകൂലമാണ്. മുന്‍ മന്ത്രി അലന്‍ഷാറ്റര്‍ ഇതിനോടകം തന്നെ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ ടിഡി ജെറി ബുറ്റിമറും സമാന നിലപാടിലാണ്. പോള്‍ കോളന്‍, ജെയിംസ് ബാനോന്‍, പാഡി കോഫി, കീയറോണ്‍ കാനോന്‍ എന്നിവര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ രാജ്യത്തെ നിയമം വളരെയേറെ നിയന്ത്രണങ്ങളുള്ളതാണെന്ന് പറയുന്നു. ഗര്‍ഭസ്ഥശിശുവിനുള്ള എല്ലാ അവകാശങ്ങളും എടുത്തു കളയുന്നത് ഐറിഷ് ജനത അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും വരേദ്ക്കര്‍ ചൂണ്ടികാണിക്കുന്നു. എട്ടാം ഭേദഗതി മാറ്റുകയും ഇത് പൊതു ചര്‍ച്ചകളിലൂടെയും ശ്രദ്ധയോടെയും വേണമെന്നും അഭിപ്രായപ്പെടുന്നുണ്ട് മന്ത്രി.

Share this news

Leave a Reply

%d bloggers like this: