”ശിശുക്കളെ എന്റെ അടുത്ത് വരുവാന്‍ അനുവദിക്കുവിന്‍, അവരെ തടയരുത്, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരെ പോലെയുള്ളവരുടേതാണ്”
ഡബ്ലിനിലെ താലയില്‍ വച്ച്, മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ ദൈവാലയത്തിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ കുട്ടികള്‍ക്ക് വേണ്ടി വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിച്ചിരിക്കുന്നു. മൂന്നര വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ച് മുന്‍ വര്‍ഷങ്ങളിലേതു പോലെ തികച്ചും സൗജന്യമായി ആണ് വി ബി എസ് നടത്തുന്നത്.
കുട്ടികള്‍ക്ക് ബൈബിള്‍ സംബന്ധമായ ക്ലാസ്സുകള്‍, വിവിധ വിജ്ഞാന വിനോദ പരിപാടികള്‍, ഉല്ലാസ യാത്ര, സ്‌നേഹ വിരുന്ന് തുടങ്ങിയവ വി ബി എസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താല, മെയിന്‍ സ്ട്രീറ്റ് റോഡിലെ സെന്റ്റ് മലൂറിയന്‍സ് ചര്‍ച്ച് ഹാളില്‍ വച്ചാണ് വി ബി എസ്സ് നടത്തപ്പെടുന്നത്.
ഭാവി തലമുറയുടെ ആത്മീയ പരിപോഷണത്തിന് ഏറെ സഹായിക്കുന്ന ഈ അവധിക്കാല ബൈബിള്‍ സ്‌കൂളിലേയ്ക്ക് എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കളെ സാദരം ഉദ്‌ബോധിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Fr. Biju M Parekkattil 0894239359
Anes Mathew 0831939125
Baseraj Mathew 0879395150
Sisily Paul: 0877694419