തിരുവനന്തപുരം: അരുവിക്കരയില്‍ ഭരണ വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടുവെന്നും അതിന്റെ ആനുകൂല്യം യു.ഡി.എഫിന് ലഭിച്ചുവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയാണ് ഇടതുവോട്ടുകള്‍ ഭിന്നിപ്പിച്ചത്. ബി.ജെ.പിയ്ക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫ് കനത്ത പരാജയം നേരിടേണ്ടി വരുമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പണം കൊടുത്ത് വാങ്ങിയ നിയമോപദേശം ഉപയോഗിച്ചാണ് കെ.എം മാണിയെ ബാര്‍ കോഴക്കേസില്‍ നിന്നും സര്‍ക്കാര്‍ രക്ഷിച്ചതെന്ന് കോടിയേരി പറഞ്ഞു.
നിയമോപദേശം നല്‍കിയര്‍ക്ക് എത്ര കൊടുത്തുവെന്നും ആരാണ് കൊടുത്തതെന്നും കോടിയേരി ചോദിച്ചു.. ബാറുടമകളുടെ അഭിഭാഷകന്റെ നിയമോപദേശം തേടിയ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴയിലെ വസ്തുതാ വിവര റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കോടതി തീരുമാനിക്കട്ടെ എന്നും കോടിയേരി പറഞ്ഞു. അതേസമയം ബാര്‍ കോഴ വിഷയത്തില്‍ ഇന്ന് ചേര്‍ന്ന നിയമ സഭാ സമ്മേഷനം പ്രക്ഷുബ്ദമായി.
കേസില്‍ ബാറുടമകള്‍ക്കായി ഹാജരായ അഭിഭാഷകനായ നാഗേശ്വര റാവുവില്‍ നിന്നും നിയമോപദേശം തേടിയ സംഭവവും കേസില്‍ തനിക്കുമേല്‍ യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നുമുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.