ഡബ്ലിന്‍: പുതിയ അബോര്‍ഷന്‍ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ഐറിഷ് ഹോസ്പിറ്റലുകളില്‍ 26 ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ വെളിപ്പെടുത്തി. 23 എണ്ണം സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലവും മൂന്നെണ്ണം ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും മുന്‍നിര്‍്ത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2014 ല്‍ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്‌നന്‍സി ആക്ട് നിലവില്‍ വന്ന ശേഷം പാര്‍ലമെന്റില്‍ ആദ്യമായി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണിത്.
-എജെ-