കാര്‍ഗോയില്‍ തീ:മെക്‌സികോ ഫ്‌ളൈറ്റിന് ഷാനോനില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്

ഡബ്ലിന്‍: കാര്‍ഗോയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് മെക്‌സികോ ഫ്‌ളെറ്റിന് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്. മെക്‌സികോ സിറ്റിയില്‍ നിന്ന് പാരീസിലേക്ക് യാത്ര തിരിച്ച Aeromexico Boeing Dreamliner ഫ്‌ളെറ്റിലാണ് അപകടമുണ്ടായത്. കാര്‍ഗോ വയ്ക്കുന്ന ഭാഗത്ത് നിന്ന് ഫയര്‍ അലാം മുഴങ്ങിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ഓടെ ഷാനോനിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഷാനോന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇന്നലെ രാത്രി 11.35 ന് മെക്‌സികോ സിറ്റിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് വൈകുന്നേരം 5.35 ന് അതായത് ഐറിഷ് സമയം 4.35 ന് പാരീസില്‍ എത്തേണ്ടതായിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഷാനോനില്‍ ഇറക്കി. വിമാനം ഇറക്കിയ ശേഷവും 300 മൈലോളം ദൂരം ഫയര്‍ അലാം കേള്‍ക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല. വിമാനത്തിന് ബാറ്ററി പാക്കറ്റുകളിലടക്കം നിരവധി സുരക്ഷാ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: