അരിയുടെ പണം തിരിച്ചടക്കാത്ത കേരളത്തിന് എങ്ങനെയാണ് സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുകയെന്നു കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

 

ഡല്‍ഹി: കേരളത്തെ പരിഹസിച്ച് കേന്ദ്ര നഗര വികസന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ നെല്‍ കര്‍ഷകരില്‍നിന്ന് വാങ്ങിയ അരിയുടെ പണം തിരിച്ചടക്കാത്ത കേരളത്തിന് എങ്ങനെയാണ് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുകയെന്നു മന്ത്രി ചോദിച്ചു. കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതെപോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വായ്പകളും സാമ്പത്തിക ഇടപാടുകളും സമയബന്ധിതമായി തീര്‍ക്കാത്തതാണ്. കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാത്തതില്‍ കേരളത്തിനുള്ള പരാതി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി വേണമെന്നല്ല, സ്വന്തം മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട് സിറ്റി അനുവദിക്കുമോ എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത്. മണ്ഡലം നോക്കി സ്മാര്‍ട്ട് സിറ്റി അനുവദിക്കുകയാണെങ്കില്‍ തന്റെ മണ്ഡലമായ നെല്ലൂര്‍ സ്മാര്‍ട്ട് സിറ്റിയാക്കണം, എന്നാല്‍ അതിന് കഴിയില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: