സുനന്ദയുടെ മരണം: തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഡല്‍ഹി പോലീസ്

 
ഡല്‍ഹി: സുനന്ദ പുഷകറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസ് ഭര്‍ത്താവും എം പിയുമായ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒറുങ്ങുന്നുതായി റിപ്പോര്‍ട്ട്. ഇതിനായി സുനന്ദയുടെ മരണം അന്വേഷിക്കുന്ന സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അടുത്ത ദിവസം പാട്യാല കോടതിയില്‍ അപേക്ഷ നല്‍കും.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും കേസില്‍ ഇതിനകം ശശി തരൂര്‍ നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനായിക്കഴിഞ്ഞുവെന്നും തരൂരിന്റെ ഓഫീസ് അധികൃതര്‍ അറിയിച്ചു

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ, തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, െ്രെഡവര്‍ ബജ്‌രംഗി, കുടുംബ സുഹൃത്തായ സഞ്ജയ് ദിവാന്‍, എസ് കെ ശര്‍മ, വികാസ് അഹ്ലാവത്ത്, സുനില്‍ തക്രു എന്നിവരെ പൊലീസ് നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ നുണ പരിശോധനാ ഫലം പുറത്തുവരുന്നതിന് മുമ്പാണ് കേസില്‍ തരൂരിനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് നീക്കം തുടങ്ങിയത്.

2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല പാലസില്‍ 51 കാരിയായ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: