ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍.കെ. നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ. ജയലളിതയ്ക്കു വന്‍ഭൂരിപക്ഷത്തോടെ വിജയം. 1,51,252 വോട്ടുകളുടെ ഭൂരിപക്ഷമാണു ജയക്കു ലഭിച്ചത്. സിപിഐയുടെ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു രണ്ടാം സ്ഥാനത്ത്. ആകെ 9,669 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാന്‍ സാധിച്ചിരിക്കുന്നത്.
ജയയ്ക്ക് ആകെ 1,60,921 വോട്ടുകളാണു ലഭിച്ചത്. മൂന്നാം സ്ഥാനത്തു കെ. ആര്‍. രാമസ്വാമിയാണു എത്തിയത്. 4,145 വോട്ടുകളാണു രാമസ്വാമിക്കു ലഭിച്ചത്.
-എജെ-