ഈജിപ്തില്‍ ഭീകരാക്രമണത്തില്‍ 60 മരണം,ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

 

സിനായ്: ഈജിപ്തില്‍ ചവേര്‍ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു.ഈജിപ്തിലെ സിനായി പെനിസുലയിലെ ആര്‍മി ചെക്ക് പോസ്റ്റിലും പോലീസ് സ്‌റ്റേഷനിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സ്‌ഫോടനം നടത്തിയത്.

അക്രമ സംഘത്തില്‍ 70 ഓളം ഭീകരര്‍ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ 22 ഭീകര്‍ കൊല്ലപ്പെടുകയും ഭീകരരുടെ മൂന്ന് വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകരുകയും ചെയ്തതായി ആര്‍മി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു. മരിച്ചവരില്‍ 22 പട്ടാളക്കാരുണ്ടെന്നു സ്ഥീരീകരിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ പറയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്ത് എയര്‍ ഫോഴ്‌സ് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നുണ്ട്. 35 മൃതദേഹള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: