ജമ്മു: വനിതാ ഡോക്ടറുടെ കോളര്‍ ശരിയാക്കിക്കൊടുത്ത ജമ്മു കാഷ്മീരിലെ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ് വിവാദത്തില്‍. അമര്‍നാഥ് യാത്രയുടെ സജ്ജീകരണങ്ങള്‍ പരിശോധിക്കാന്‍ ലഖന്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മന്ത്രി എത്തിയപ്പോഴാണു സംഭവം.
ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുടെ കോളര്‍ ശരിയായല്ല ഇരിക്കുന്നതെന്നു മന്ത്രി പറയുകയും മന്ത്രി തന്നെ അതു നേരേയാക്കി കൊടുക്കുകയുമായിരുന്നു. ഏതായാലും മന്ത്രി വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
-എജെ-