ദമാസ്‌കസ് : ദമാസ്‌കസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ റിബല്‍ സംഘം 18 ഐഎസ് തീവ്രവാദികളെ കൊല്ലുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഐഎസ് തീവ്രവാദികള്‍ തങ്ങളുടെ തടവിലുള്ളവരെ കൊല്ലുന്ന അതേ രീതി അവലംബിച്ചാണ് സിറിയന്‍ റിബല്‍ സംഘവും കൊലപാതക പരമ്പര ആസൂത്രണം ചെയ്തത്. Jaysh എന്നറിയപ്പെടുന്ന ആര്‍മി ഓഫ് ഇസ്ലാം സംഘടനയാണ് തീവ്രവാദികള്‍ക്ക് മരണശിക്ഷ വിധിച്ചത്.
ഐഎസ് തീവ്രവാദികളെ കറുത്ത വസ്ത്രവും മുഖംമൂടിയും ധരിപ്പിച്ചു ചങ്ങലകളാല്‍ ബന്ധനസ്ഥരാക്കിയാണ് കൊല്ലാനായി കൊണ്ടുപോയത്. ഐഎസ് ഭീകരരുടെ വാള്‍മിനയ്ക്കുള്ളില്‍ ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് ധരിക്കാന്‍ കൊടുത്തിരുന്ന ഓറഞ്ച് കുപ്പായമാണ് Jaysh സംഘം ധരിച്ചിരുന്നത്. ഐഎസ് സംഘം പുറത്തിറക്കുന്ന വീഡിയോ ദൃശ്യങ്ങല്‍ക്ക് സമാനമായ അന്തരീക്ഷവും ശബ്ദവുമാണ് ഈ വീഡിയോയിലുമുള്ളത്. 20 മിനിറ്റോളം നീണ്ടു നില്ക്കുന്ന വീഡിയോയില്‍ തീവ്രവാദികളെ വെടിവെച്ചാണ് കൊല്ലുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഐഎസ്സുമായി നടന്ന പോരാട്ടത്തില്‍ സിറിയ.ന്‍ റിബല്‍ ഗ്രൂപ്പിന് തങ്ങളുടെ മൂന്നു പ്രവര്‍ത്തകരെ നഷ്ടമായിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് ഈ കൂട്ടകൊല സംഘം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിറിയന്‍ റിബല്‍ ഗ്രൂപ്പിന്റേയും മറ്റു ഇസ്ലാമിക് റിബല്‍ ഗ്രൂപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഐഎസ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ധാരണയിലെത്തിയിരുന്നതായും Jaysh ആരോപിക്കുന്നു. വീഡിയോയില്‍ വളരെ മോശമായ രീതിയിലാണ് ഇരകളോട് സിറിയന്‍ റിബല്‍ സംഘം സംസാരിക്കുന്നത്. തങ്ങല്‍ ഐഎസ്സിലായിരുന്നെങ്കിലും സിറിയന്‍ ആര്‍മിക്കെതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു മരണത്തിനു മുന്‍പ് ഐഎസ് തീവ്രവാദികള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 2013 ലാണ് സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പിടിമുറുക്കിയത്.
https://youtu.be/Ni3DT4oMwQw