സൗദി : തന്റെ മുഴുവന്‍ സമ്പാദ്യമായ 41.52 ബില്ല്യണ്‍ ഡോളര്‍ അടുത്ത വര്‍ഷം ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികള്‍ക്കായി നല്കുമെന്ന് സൗദിയിലെ Alwaleed bin Talal രാജകുമാരന്‍ വാഗ്ദാനം ചെയ്തു. ഇത് വലിയൊരു ആഹ്വാനമായിരിക്കുമെന്നാണ് സൗദി രാജകുമാരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത.് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റസ് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പോലെയായിരിക്കും ഇതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. താന്‍ ചിലവഴിക്കുന്ന പണംകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നത്. സ്ത്രീശാക്തീകരണം, യുവാക്കളുടെ ഉന്നമനം, പ്രകൃതിക്ഷോഭങ്ങളില്‍ ഒരു കൈതാങ്ങ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സാംസ്‌കാരിക തലത്തില്‍ ഉന്നമനത്തിലെത്തുക, ഇതോടെ പല സാമൂഹ്യ സംഘങ്ങളുമായി ദൃഡമായ ബന്ധം സ്ഥാപിക്കുക തുടങ്ങിയവയാണ് സൗദി രാജകുമാരന്‍ ലക്ഷ്യമിടുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ഫണ്ട് ചെലവഴിക്കുന്നതിനുമായി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ തെരഞ്ഞെടുക്കുമെന്നും അതിന്റെ തലവന്‍ താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ മരിച്ച അബ്ദുളള രാജാവിന്റെ അനന്തിരവനാണ് 60 വയസ്സുകാരനായ ഈ സൗദി രാജകുമാരന്‍. ഇദ്ദേഹത്തിന് രാജ്യത്തെ ഭരണരംഗത്ത് പ്രത്യേക സ്ഥാനമാനങ്ങളോ, പദവികളോ ഇല്ല. ഒരുപാട് നാളത്തെ ചിന്തകള്‍ക്കൊടുവിലാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും, തന്റെ ജീവിതാവസാനം വരെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങല്‍ക്കു മുന്നില്‍ വ്യക്തമാക്കി.