അഗ്രി-ഫുഡ് മേഖലയില്‍ 23,000 തൊഴിലവസരങ്ങള്‍

 

ഡബ്ലിന്‍: സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ അഗ്രി-ഫുഡ് സ്ട്രാറ്റജിയില്‍ 23,000 തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കാര്‍ഷിക വകുപ്പ്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ കൃഷിക്കാരും ബോര്‍ഡര്‍ സെക്ടറിലുള്ളവരും കയറ്റുമതിയില്‍ 95 ശതമാനം വളര്‍ച്ച കൈവരിച്ച് 19 മില്യണ്‍ യൂറോയുടെ നേ്ട്ടം കൊയ്യുകയാണ് ലക്ഷ്യം. സുസ്ഥിരമായ വളര്‍ച്ചയാണ് അടുത്ത പത്തുവര്‍ഷത്തെ Food Wise 2025 എന്ന പദ്ധതിയുടെ മാര്‍ഗരേഖ. ഡയറി, ബിഫ്, സീഫുഡ് എന്നീ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

പദ്ധതി കാര്‍ഷിക സംരഭങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കും. കാര്‍ഷിക സംരംഭങ്ങളുടെ ലാഭം ഇതില്‍ പ്രധാനമാണ്. നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ലാഭകരമായ രീതിയില്‍ സംരഭം മുമ്പോട്ട് കൊണ്ടുപോകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഡയറി മേഖലയില്‍ കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മാര്‍ക്കറ്റ് റിസര്‍ച്ച്, പ്രോഡക്ട് ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ കൂടുതല്‍ പഠനം നടത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: